Loading ...

Home National

പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം; വിജയ് ചൗക്കിലേക്ക് മാര്‍ച്ച്‌

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം. വിജയ് ചൗക്കിലേക്ക് പ്രതിപക്ഷനേതാക്കള്‍ മാര്‍ച്ച്‌ നടത്തുകയാണ്. ഫോണ്‍ ചോര്‍ത്തല്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതെ സഭാനടപടികള്‍ വെട്ടിച്ചുരുക്കിയതിലും പ്രതിപക്ഷത്തിന് അമര്‍ഷമുണ്ട്. പ്രതിപക്ഷത്തെ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാജ്യം അപമാനിക്കപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

ശിവസേന അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം, പെഗാസസ് വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും വഹിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്‌. ശിവസേന എം.പി സഞ്ജയ് റാവത്തും മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ 12:15 ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കാണും. ഇന്ധന വില വര്‍ധന തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി രാജ്യത്തെ വില്‍ക്കുകയാണെന്നും പെഗാസസില്‍ കള്ളം പറയുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

Related News