Loading ...

Home International

താലിബാന്‍ കാണ്ഡഹാര്‍ ജയില്‍ പിടിച്ചെടുത്തു ; കുറ്റവാളികളെ തുറന്നുവിട്ടു

കാബുള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ ജയില്‍ കീഴടക്കി കുറ്റവാളികളെ തുറന്നുവിട്ടു. കാണ്ഡഹാര്‍ സെന്‍ട്രല്‍ ജയിലാണ് ഭീകരര്‍ ബുധനാഴ്ച തകര്‍ത്തത്.

ജയില്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് ക്വരി യൂസഫ് അഹ്മദി സ്ഥിരീകരിച്ചതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2008, 2011 വര്‍ഷങ്ങളിലും ഇത്തരത്തില്‍ ഭീകരര്‍ ജയില്‍ പിടിച്ചെടുത്തു തടവുപുള്ളികളെ തുറന്നുവിട്ടിരുന്നു.
തുടര്‍ച്ചയായ ആക്രമണത്തിന്റെ ഫലമായി കാണ്ഡഹാര്‍ നഗരത്തിലെ ജയില്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കീഴടങ്ങി. ജയില്‍ മോചനത്തെ കുറ്റവാളികള്‍ 'സ്വാഗതം ചെയ്തതായും' താലിബാന്‍ അറിയിച്ചിട്ടുണ്ട്. ജയിലിലെ കുറ്റവാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഭീകരര്‍ കാണ്ഡഹാര്‍ ജയിലിലെത്തിയിരുന്നു.

Related News