Loading ...

Home National

ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ 36 മണിക്കൂറിനിടെ 11 ശിശുക്കൾ മരിച്ചു

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് സ​​ർ​​ക്കാ​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​ക്കു​​​ശേ​​​ഷം 36 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നി​​​​​ടെ 11 ന​​​​​വ​​​​​ജാ​​​​​ത ശി​​​​​ശു​​​​​ക്ക​​​​​ൾ മ​​​​​രി​​​​​ച്ചു. മ​​​​​രി​​​​​ച്ച കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു ഭാ​​​​​ര​​​​​മി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. തൂ​​​​​ക്ക​​​​​ക്കു​​​​​റ​​​​​വി​​​​​നു പു​​​​​റ​​​​​മേ ചി​​​​​ല കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ ശ്വാ​​​​​സം മു​​​​​ട്ട​​​​​ൽ ഉ​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. മ​​​​​രി​​​​​ച്ച ആ​​റു കു​​​​​ട്ടി​​​​​ക​​​​​ൾ ഇ​​​​​വി​​​​​ടെ ജ​​​​​നി​​​​​ച്ച​​​​​വ​​​​​രാ​​​​​ണ്. അ​​​​​ഞ്ചു കു​​​​​ട്ടി​​​​​ക​​​​​ളെ ലൂ​​​​​ണാ​​​​​വാ​​​​​ഡ, സു​​​​​രേ​​​​​ന്ദ്ര​​​​​ന​​​​​ഗ​​​​​ർ, മാ​​​​​ൻ​​​​​സ, വീ​​​​​ര​​​​​ഗാം, ഹി​​​​​മ്മ​​​​​ത്ന​​​​​ഗ​​​​​ർ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ച​​​​​താ​​​​​ണ്. 

ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ ശി​​​​​ശു​​​​​മ​​​​​ര​​​​​ണ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നു ഗു​​​​​ജ​​​​​റാ​​​​​ത്ത് സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. മെ​​​​​ഡി​​​​​ക്ക​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ഡെ​​​​​പ്യൂ​​​​​ട്ടി ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ആ​​​​​ർ.​​​​​കെ. ദീ​​​​​ക്ഷി​​​​​ത് ത​​​​​ല​​​​​വ​​​​​നാ​​​​​യു​​​​​ള്ള സ​​​​​മി​​​​​തി​​​​​യാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക. ഗു​​​​​ജ​​​​​റാ​​​​​ത്ത് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി​​​​​ജ​​​​​യ് രൂ​​​​​പാ​​​​​നി​​ ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി സ​​​ന്ദ​​​ർ​​​ശി​​​ച്ചു. നേ​​​ര​​​ത്തേ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ ആ​​​​​രോ​​​​​ഗ്യ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ യോ​​​​​ഗം ചേ​​​​​ർ​​​​​ന്നി​​​രു​​​ന്നു. കു​​​​​ട്ടി​​​​​ക​​​​​ൾ മ​​​​​രി​​​​​ച്ച സ​​​​​മ​​​​​യ​​​​​ത്ത്, ദീ​​​​​പാ​​​​​വ​​​​​ലി അ​​​​​വ​​​​​ധി​​​​​ക്കാ​​​​​ല​​​​​മാ​​​​​യി​​​​​ട്ടും പ്ര​​​​​മു​​​​​ഖ ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ എ​​​​​ല്ലാ​​​​​വ​​​​​രും​​​​​ത​​​​​ന്നെ ഡ്യൂ​​​​​ട്ടി​​​​​ക്ക് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ചി​​​​​കി​​​​​ത്സ ന​​​​​ല്കി​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും ആ​​​​​രോ​​​​​ഗ്യ-​​കു​​​​​ടും​​​​​ബ​​​​​ക്ഷേ​​​​​മ വ​​​​​കു​​​​​പ്പ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​യ​​​​​ന്തി ര​​​​​വി പ​​​​​റ​​​​​ഞ്ഞു. 


അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് സി​​​​​വി​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ദി​​​​​വ​​​​​സ​​​​​വും ശ​​​​​രാ​​​​​ശ​​​​​രി അ​​​​​ഞ്ചു മു​​​​​ത​​​​​ൽ ആ​​​​​റു​​​​​വ​​​​​രെ ന​​​​​വ​​​​​ജാ​​​​​ത​​​​​ശി​​​​​ശു​​​​​ക്ക​​​​​ൾ മ​​​​​രി​​​​​ക്കാ​​​​​റു​​​​​ണ്ടെ​​​​​ന്നും മൂ​​​​​ന്നു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ 20 കു​​​​​ട്ടി​​​​​ക​​​​​ൾ മ​​​​​രി​​​​​ച്ച​​​​​താ​​​​​യും ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​ഞ്ഞു. 
നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് അ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രേ ശി​​​​​ശു​​​​​മ​​​​​ര​​​​​ണം ആ​​​​​യു​​​​​ധ​​​​​മാ​​​​​ക്കാ​​​​​ൻ കോ​​​​​ൺ​​​​​ഗ്ര​​​​​സ് രം​​ഗ​​ത്തെ​​ത്തി. ബി​​​​​ജെ​​​​​പി ഭ​​​​​രി​​​​​ക്കു​​​​​ന്ന മ​​​​​റ്റൊ​​​​​രു സം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​കൂ​​​​​ടി ശി​​​​​ശു​​​​​മ​​​​​ര​​​​​ണം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​ത്യ​​​​​ന്തം ദുഃ​​​​​ഖ​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്നും. ഇ​​​​​ത് സ​​​​​ഹി​​​​​ക്കാ​​​​​ൻ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളു​​​​​ടെ ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്ക് ദൈ​​​​​വം ശ​​​​​ക്തി ന​​​​​ൽ​​​​​ക​​​​​ട്ടെ​​​​​യെ​​​​​ന്നും കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് ഗെ​​​​​ഹ്‌​​​​​ലോ​​​​​ട്ട് ട്വീ​​​​​റ്റ് ചെ​​​​​യ്തു. യു​​​​​പി​​​​​യി​​​​​ലെ ഗോ​​​​​ര​​​​​ഖ്പു​​​​​ർ ബി​​​​​ആ​​​​​ർ​​​​​ഡി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ഓ​​​​​ക്സി​​​​​ജ​​​​​ൻ ല​​​​​ഭി​​​​​ക്കാ​​​​​തെ എ​​​​​ഴു​​​​​പ​​​​​തോ​​​​​ളം കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ മ​​​​​രി​​​​​ച്ച​​​​​തും വ​​​​​ൻ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 

Related News