Loading ...

Home National

സാങ്കേതിക തകരാര്‍: ഐ.എസ്.ആര്‍.ഒയുടെ ഇ.ഒ.എസ്-3 വിക്ഷേപണം പരാജയം

ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-3 വിക്ഷേപണം പരാജയപ്പെട്ടു. ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാംഘട്ടം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. മിഷന്‍ പൂര്‍ണ്ണ വിജയമായില്ലെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പ്രകൃതി ദുരന്തം, കാലാവസ്ഥ വ്യതിയാനം എന്നിവയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്-3. 2268 കിലോഗ്രമാണ് ഉപഗ്രഹത്തിന്റെ ഭാരം. 51.70 മീറ്റര്‍ ഉയരവുമുണ്ട്. ശക്തിയേറിയ കാമറകള്‍ ഉപയോഗിച്ച്‌ ഇന്ത്യന്‍ ഭൂപ്രദേശത്തേയും സമുദ്രത്തേയും അതിര്‍ത്തികളെയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ഉപഗ്രഹം. പത്ത വര്‍ഷമാണ് ഈ ഉപഗ്രഹത്തിന് ആയുസ്സുള്ളത്. ഇന്നലെ ആരംഭിച്ച 26 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിനു ശേഷം ഇന്നു പുലര്‍ച്ചെ 5.43 ഓടെയാണ് ജിഎസ്‌എല്‍വി-എഫ് 10 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷമുള്ള ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയമായിരുന്നുവെങ്കിലും മൂന്നാം ഘട്ടത്തില്‍ പരാജയപ്പെടുകയായിരുന്നു. ക്രയോജനിക് ജ്വലനം പ്രതീക്ഷിച്ച പോലെ നടക്കാത്തതിനാലാണ് ദൗത്യം പരാജയപ്പെട്ടതെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

Related News