Loading ...

Home National

കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട് ലോ​ക്ക് ചെ​യ്ത് ട്വി​റ്റ​ര്‍

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് പൂ​ട്ടി​യ​തി​ന് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടും മ​ര​വി​പ്പി​ച്ചു. പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട് ലോ​ക്ക് ചെ​യ്ത വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ സ്‌​ക്രീ​ന്‍​ഷോ​ട്ട് സ​ഹി​തം കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു.

നേ​ര​ത്തേ, കെ.​സി. വേ​ണു​ഗോ​പാ​ല്‍ , ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജെ​വാ​ല , സു​ഷ്മി​ത ദേ​വ്, മാ​ണി​ക്യം ടാ​ഗോ​ര്‍, അ​ജ​യ് മാ​ക്ക​ന്‍ എ​ന്നി​വ​രു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ള്‍ ലോ​ക്ക് ചെ​യ്ത​താ​യി കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ട്വി​റ്റ​ര്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Related News