Loading ...

Home International

രാജ്യങ്ങൾ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ലോകാരോഗ്യ സംഘടന

ആരോഗ്യശീലങ്ങളും ശുചിത്വവും കൃത്യമായി പാലിച്ചുകൊണ്ട് വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ആയ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. 'കോവിഡ് കുട്ടികളില്‍ സൃഷ്ടിച്ച ശാരീരികവും മാനസികവും ചിന്താപരവുമായ ആഘാതം കുറെക്കാലം കൂടി നിലനില്‍ക്കും. സാമൂഹ്യ അകലം, മാസ്‌ക് ധരിക്കല്‍, അടഞ്ഞ മുറികളിലും ഇടങ്ങളിലുമുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കല്‍, കൈകള്‍ വൃത്തിയായി സൂക്ഷിക്കല്‍, പ്രായപൂര്‍ത്തിയായവരിലെ സമ്ബൂര്‍ണ വാക്‌സിനേഷന്‍ എന്നിവ പൂര്‍ണമായും നടപ്പിലാക്കിക്കൊണ്ട് വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്‍ഗണന നല്‍കണം', ഡോ. സൗമ്യ സ്വാമിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ അടച്ചത് മൂലമുണ്ടായ ആഘാതത്തെ സൂചിപ്പിച്ചുകൊണ്ട് à´Žà´‚ എസ് സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനും ട്വീറ്റ് ചെയ്തു. 'ലോകത്തെമ്ബാടുമുള്ള വിദ്യാലയങ്ങളുടെ അടച്ചുപൂട്ടല്‍ വിദ്യാഭ്യാസമേഖലയെ പരോക്ഷമായി ബാധിച്ചതാണ് കോവിഡ് 19 സൃഷ്ടിച്ച ഏറ്റവും വലിയ ആഘാതം. ഒന്നര ലക്ഷം കോടിയോളം കുട്ടികള്‍ ഇതോടെ വിദ്യാലയങ്ങളില്‍ നിന്ന് പുറത്താവുകയും അത് അവരുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുകയും ചെയ്തതായി ഡോ. ഡൊണാള്‍ഡ് ബണ്ടി പറയുന്നു', à´Žà´‚ എസ് സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഇതിനുമുമ്ബ് ഓഗസ്റ്റ് ആറിന്, കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ അലംഭാവം വരുത്തുന്നതിനെതിരെ ഡോ. സൗമ്യ സ്വാമിനാഥന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും തുടര്‍ന്നും ആറ് മാസക്കാലത്തേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 'എല്ലാവരും തളര്‍ന്നുകഴിഞ്ഞു എന്ന് എനിക്ക് അറിയാം. എല്ലാവരും അവരുടെ കുടുംബവുമായി ഒത്തുചേരാനും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങളുടെ ജാഗ്രതയില്‍ കുറവ് വരുത്താനുള്ള സമയമല്ല ഇത്. അടുത്ത ആറു മാസക്കാലത്തേക്ക് കൂടി നമുക്ക് അതീവ ജാഗ്രതയോടെ കഴിയാം. അപ്പോഴേക്ക് കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിച്ചാല്‍ സ്ഥിതിഗതികളില്‍ തീര്‍ച്ചയായും പുരോഗതി ഉണ്ടാകും', ഡോ. സൗമ്യ പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ വ്യാപകമായി ബാധിക്കും എന്ന ആശങ്കയ്ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നും അവര്‍ പറഞ്ഞു.

സ്‌കൂളുകള്‍ അടച്ചിരിക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ നിന്നുള്ള പഠന പ്രക്രിയയില്‍ മാതാപിതാക്കളുടെ പങ്കാളിത്തത്തെ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ജൂണ്‍ 19-ന് പുറത്തുവിട്ടിരുന്നു. കുട്ടികള്‍ക്കായി വീടുകളില്‍ സുരക്ഷിതവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഒരുക്കണമെന്നും യാഥാര്‍ഥ്യബോധത്തോടെ വേണം അവരില്‍ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്താന്‍ എന്നും അവരുടെ ആരോഗ്യം, ഭക്ഷണക്രമം എന്നീ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അത് കൂടാതെ അവരുമായി വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സമയം കണ്ടെത്തണമെന്നും പ്രസ്തുത മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ വിദ്യാഭ്യാസ വകുപ്പ് മാതാപിതാക്കളെ നിഷ്‌കര്‍ഷിക്കുന്നു. മാതാപിതാക്കളെ മാത്രമല്ല, കുട്ടികളുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന കുടുംബാംഗങ്ങളെയും മുതിര്‍ന്ന അംഗങ്ങളെയുമെല്ലാം ലക്ഷ്യം വെച്ചാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

Related News