Loading ...

Home Kerala

കേരളത്തിൽ വാ​ക്സി​ന്‍ ഇ​നി സ്വ​ന്തം വാ​ര്‍​ഡി​ല്‍ നി​ന്ന് എ​ടു​ക്ക​ണം; പു​തി​യ മാ​ര്‍​ഗ​രേ​ഖ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് പു​തി​യ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. വാ​ക്സി​നെ​ടു​ക്കാ​ന്‍ ഇ​നി മു​ത​ല്‍ സ്വ​ന്തം ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ വാ​ര്‍​ഡി​ല്‍ ത​ന്നെ ബു​ക്ക് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കാ​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഓ​രോ കേ​ന്ദ്ര​ത്തി​ലും ല​ഭി​ക്കു​ന്ന വാ​ക്സി​ന്‍ പ​കു​തി ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി​യും പ​കു​തി സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി​യും ബു​ക്ക് ചെ​യ്യ​ണം.

60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കും 18 വ​യ​സ് ക​ഴി​ഞ്ഞ കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കും ര​ണ്ടാം ഡോ​സ് വാ​ക്സി​ന്‍ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ ല​ഭി​ക്കും. à´¤à´¾â€‹à´®â€‹à´¸à´¿â€‹à´•àµà´•àµâ€‹à´¨àµà´¨ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന് പു​റ​ത്തെ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ സ്ലോ​ട്ട് ബു​ക്ക് ചെ​യ്യു​ന്ന​തി​ന് ത​ട​സ​മി​ല്ല. എ​ന്നാ​ല്‍ അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കാ​കും മു​ന്‍​ഗ​ണ​ന.

സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ഇ​ത​ര രോ​ഗ​ങ്ങ​ളു​ള്ള 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ ല​ഭി​ക്കും. മ​റ്റു​ള്ള​വ​രെ​ല്ലാം കോ​വി​ന്‍ പോ​ര്‍​ട്ട​ലി​നൊ​പ്പം ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

Related News