Loading ...

Home International

ആ​ന്ത​രി​ക ര​ക്ത​സ്രാ​വം; ക്രി​സ് കെ​യ്ന്‍​സ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

മെ​ല്‍​ബ​ണ്‍: ന്യൂ​സി​ല​ന്‍​ഡ് മു​ന്‍ ക്രി​ക്ക​റ്റ് താ​രം ക്രി​സ് കെ​യ്ന്‍​സ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഓ​സ്ട്രേ​ലി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ന്‍​ബ​റ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന മു​ന്‍ ന്യൂ​സീ​ല​ന്‍​ഡ് ക്രി​ക്ക​റ്റ​ര്‍ ജീ​വ​ന്‍ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​ലാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്.

ഹൃ​ദ​യ ധ​മ​നി​ക​ള്‍ പൊ​ട്ടി ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞാ​ഴ്ച്ച​യാ​ണ് കെ​യ്ന്‍​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹൃ​ദ​യ​പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഒ​ന്നി​ലേ​റെ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കു വി​ധേ​യ​നാ​യി​ട്ടു​ണ്ട് കെ​യ്ന്‍​സ്. à´Žâ€‹à´¨àµà´¨à´¾â€‹à´²àµâ€ ഇ​പ്പോ​ള്‍ 51-കാ​ര​ന്‍ ചി​കി​ത്സ​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ല. കൂ​ടു​ത​ല്‍ വി​ദ്ഗ​ദ ചി​കി​ത്സ​ക്കാ​യി സി​ഡ്‌​നി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യേ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

2010ല്‍ ​ഓ​സ്ട്രേ​ലി​യ​ക്കാ​രി മെ​ലാ​നി ക്രോ​സ​റെ വി​വാ​ഹം ക​ഴി​ച്ച കെ​യ്ന്‍​സ് പി​ന്നീ​ട് ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.‌ 1998 മു​ത​ല്‍ 2006 വ​രെ ന്യൂ​സി​ല​ന്‍​ഡി​നാ​യി 62 ടെ​സ്റ്റു​ക​ളും 215 ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച ഓ​ള്‍​റൗ​ണ്ട​റാ​യ കെ​യ്ന്‍​സ് 2000-ത്തി​ല്‍ വി​സ്ഡ​ന്‍ ക്രി​ക്ക​റ്റ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ ആ​യി.

വി​മ​ത ചാ​മ്ബ്യ​ന്‍​ഷി​പ്പാ​യ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ ച​ണ്ഡി​ഗ​ഡ് ല​യ​ണ്‍​സി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്ന കെ​യ്ന്‍​സ് 2008ല്‍ ​ഒ​ത്തു​ക​ളി വി​വാ​ദ​ത്തി​ല്‍ കു​ടു​ങ്ങി. 2012ല്‍ ​മു​ന്‍ ഐ​പി​എ​ല്‍ ചെ​യ​ര്‍​മാ​ന്‍ ല​ളി​ത് മോ​ദി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക്കേ​സ് ജ​യി​ച്ചെ​ങ്കി​ലും താ​രം സാ​മ്ബ​ത്തി​ക​മാ​യി പാ​പ്പ​രാ​യി. ട്ര​ക്ക് ഓ​ടി​ച്ചും ബ​സ് ഷെ​ല്‍​ട്ട​ര്‍ ക​ഴു​കി​യു​മാ​ണ് കെ​യ്ന്‍​സ് അ​തി​നു​ശേ​ഷം ജീ​വി​ച്ച​ത്.

Related News