Loading ...

Home Kerala

ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേരള സര്‍ക്കാരിന്‍റെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈകോടതി​ സ്​റ്റേ

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്​ കനത്ത തിരിച്ചടി നല്‍കി എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന്​ ഹൈകോടതി സ്​റ്റേ. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്​ ഇടക്കാല​ സ്​റ്റേ അനുവദിച്ചു. ഇ.ഡിയുടെ ഹരജിയിലാണ്​ ഹൈകോടതി നടപടി. ഇതുമായി ബന്ധപ്പെട്ട്​ എതിര്‍കക്ഷികള്‍ക്ക്​ നോട്ടീസ്​ അയക്കാനും തീരുമാനിച്ചിട്ടുണ്ട്​.
എതിര്‍ കക്ഷികളായ അഡീഷണല്‍ ചീഫ്​ സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിപ്പാര്‍ട്ട്​മെന്‍റ്​ ഓഫ്​ ജനറല്‍ അഡ്​മിനിസ്​ട്രേഷന്‍ എന്നിവര്‍ക്കാണ്​ നോട്ടീസ്​ അയക്കുക. സ്വര്‍ണക്കടത്ത്​ കേസ്​ അട്ടിമറിക്കാന്‍ വേണ്ടിയാണ്​ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നായിരുന്നു à´‡.ഡിയുടെ പ്രധാനവാദം. à´•àµ‡à´¸à´¿à´²àµâ€ മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരെ കുടുക്കാന്‍ നീക്കം നടക്കുന്നുണ്ടോയെന്ന്​ പരിശോധിക്കുക മാത്രമാണ്​ ചെയ്​തതെന്നായിരുന്നു ഇക്കാര്യത്തിലെ സര്‍ക്കാര്‍ വാദം.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ടാണ്​ ഹൈകോടതിയില്‍ നിന്നും ഇടക്കാല വിധിയുണ്ടായിരിക്കുന്നത്​. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാറിന്‍റെ ജുഡീഷ്യല്‍ അന്വേഷണത്തിന്​ സ്​റ്റേ.

Related News