Loading ...

Home International

യു.എസ് - ദക്ഷിണകൊറിയ സൈനിക അഭ്യാസത്തിനെതിരെ ഭീഷണിയുമായി ഉത്തരകൊറിയ

പ്യോംഗ്യാംങ് : യുഎസും ദക്ഷിണ കൊറിയയും സംയുക്ത സൈനിക അഭ്യാസത്തിനൊരുങ്ങുന്നതിനിടെ ഇരു രാജ്യങ്ങള്‍ക്കുമെതിരെ ഭീഷണി മുഴക്കി ഉത്തര കൊറിയന്‍ ഏകാധിപതി à´•à´¿à´‚ ജോംഗ് ഉന്നിന്റെ സഹോദരി. ഉത്തര കൊറിയയുടെ മുന്നറിയിപ്പ് അവഗണിച്ച്‌ സൈനികാഭ്യാസവുമായി മുന്നോട്ട് പോയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് à´•à´¿à´‚ യോ ജോംഗ് മുന്നറിയിപ്പ് നല്കി. അമേരിക്കയുമായുള്ള സംയുക്ത സൈനിക അഭ്യാസം നടത്താനുള്ള ദക്ഷിണ കൊറിയയുടെ തീരുമാനം ചതിയാണ് . ഇത് ഇരു കൊറിയകളും തമ്മിലുള്ള ബന്ധം വഷളാക്കും. ഉത്തരകൊറിയയുടെ ശത്രുരാജ്യമായ അമേരിക്കയുമായി ദക്ഷിണ കൊറിയ സഹകരണം വര്‍ദ്ധിപ്പിക്കുന്നതാണ് പ്രകോപനത്തിന് പ്രധാന കാരണം.ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരമാണ് സൈനിക അഭ്യാസം നടത്തുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സേന വക്താവ് അറിയിച്ചു. à´ˆ മാസം 16 മുതല്‍ 26 വരെയാണ് സൈനിക അഭ്യാസം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Related News