Loading ...

Home cinema

ഉത്സവം കൊടിയിറങ്ങുന്നില്ല by കൃഷ്ണ പൂജപ്പുര

വില്ലാധിവില്ലനായിരുന്നു സിനിമകളില്‍ അക്കാലത്ത് കെ പി ഉമ്മര്‍. നായികയെ അപമാനിക്കുക, നായകനെ കൊല്ലാനുള്ള ഗൂഢപദ്ധതികള്‍ തയ്യാറാക്കുക, കള്ളക്കടത്ത്, കൊള്ളസംഘം നടത്തുക എന്നിങ്ങനെയുള്ള കര്‍ത്തവ്യങ്ങളായിരുന്നു സിനിമകളില്‍ അധികം സംവിധായകരും ഉമ്മറിന് നീക്കിവച്ചിരുന്നത്. കഥാപാത്രത്തിനോട് തോന്നുന്ന വെറുപ്പ് à´šà´¿à´² പ്രേക്ഷകര്‍ക്ക് അവതരിപ്പിക്കുന്ന താരങ്ങളോടും വന്നുപോകുമല്ലോ. അങ്ങനെ ഉമ്മര്‍ ഏതാണ്ട് സമ്പൂര്‍ണ വില്ലനായിരിക്കുന്ന സമയത്ത് അതാ ഒരു ചിത്രത്തില്‍ പ്രേക്ഷകര്‍ ആദ്യാവസാനം ഉമ്മറിനുവേണ്ടി കൈയടിക്കുന്നു. ഉമ്മറിനുവേണ്ടി കണ്ണുനിറയ്ക്കുന്നു, ഉമ്മറിന്റെ ഡയലോഗുകള്‍ കേട്ട് ആവേശംകൊള്ളുന്നു... ഇന്നലെവരെ കണ്ട ഉമ്മറല്ല, അവരുടെ മുന്നില്‍ നില്‍ക്കുന്ന à´ˆ ഉമ്മര്‍. ചിത്രംതന്നെ പൊതുസ്വഭാവത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്... ആദ്യദിവസങ്ങളില്‍ തീരെ ആളില്ലായിരുന്നു à´ˆ ചിത്രത്തിന്. പിക്നിക്, ആലിബാബയും നാല്‍പ്പത്തൊന്നുകള്ളന്മാരും, അയോധ്യ, ബാബുമോന്‍ തുടങ്ങി à´† വര്‍ഷത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ എന്റര്‍ടൈനറുകള്‍ ആഘോഷിച്ച പ്രേക്ഷകനുമുന്നിലാണ് താരരഹിതമായ à´ˆ ചിത്രം വരുന്നത്. പറഞ്ഞുകേട്ടു പറഞ്ഞുകേട്ടാണ് തിയറ്ററുകളില്‍ ആളനക്കം കൂടിത്തുടങ്ങിയത്. രണ്ടോ മൂന്നോ ദിവസത്തെ പ്രദര്‍ശനത്തോടെ ചിത്രം അവസാനിപ്പിക്കാം എന്ന് കരുതിയ തിയറ്റര്‍ ഉടമകള്‍ക്ക് പിന്നീട് ഗേറ്റില്‍ ഹൌസ്ഫുള്‍ ബോര്‍ഡുകള്‍ തൂക്കേണ്ടിവന്നു. തിയറ്ററിനകത്ത് പ്രേക്ഷകര്‍ അത്ഭുതാവേശങ്ങളോടെയായിരുന്നു. 'ലൌലറ്റര്‍' തുടങ്ങി à´† വര്‍ഷമിറങ്ങിയ പല ചിത്രങ്ങളിലും നായകനായിരുന്ന വിന്‍സന്റ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തങ്ങളുടെ 'കാണപ്പെട്ട വില്ലന്‍' നായകനായിനിന്ന് അത്ഭുതപ്പെടുത്തുന്നു. ആകെ ഒരു മാറ്റം. മാറ്റങ്ങളുമായി വന്ന à´† സിനിമയുടെ പേര് 'ഉത്സവം'.   à´¸à´‚വിധാനം ഐ വി ശശി.

മാറ്റങ്ങളുടെ ഉത്സവം

മാറ്റങ്ങള്‍ പ്രേക്ഷകരെക്കൊണ്ട് അംഗീകരിപ്പിച്ചു എന്നതാണ് ഐ വി ശശിയുടെ ഏറ്റവും വലിയ വിജയം. ചിലര്‍ തങ്ങളുടെ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടതിന് പ്രേക്ഷകരുടെമേല്‍ പഴിചാരും. നല്ല ചിത്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്നില്ല എന്നൊക്കെ ആരോപിച്ച്. ഉത്സവം എന്ന ചിത്രത്തിന്റെ താരനിര അന്നത്തെ താരസങ്കല്‍പ്പംവച്ച്, എന്റര്‍ടൈനര്‍ ഘടകങ്ങള്‍ ഇല്ലാത്തതായിരുന്നു. പറഞ്ഞതോ കുടിവെള്ളപ്രശ്നം. 42 വര്‍ഷംമുമ്പാണെന്നോര്‍ക്കണം. നായകന്‍- നായിക- കാര്‍ചെയ്സ്- ഡ്യുയറ്റ് തുടങ്ങി ഫോര്‍മുലചിത്രങ്ങളുടെ നടുവിലേക്കാണ് കുടിവെള്ളപ്രശ്നവുമായി ഒരു സംവിധായകന്‍ വരുന്നത്. ഒരു വലിയ സാമൂഹ്യപ്രശ്നം മനുഷ്യവികാരങ്ങളില്‍ പൊതിഞ്ഞ് എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നു ഉത്സവം. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തുരുത്തില്‍ റിസര്‍വോയര്‍ കെട്ടാന്‍ വരുന്ന എന്‍ജിനിയര്‍ വിന്‍സന്റ്, ഗ്രാമത്തിലെ ചെറുപ്പക്കാരന്‍ ഉമ്മര്‍ എന്നിവരിലൂന്നി സഞ്ചരിക്കുന്ന കഥ. ഉമ്മറിന്റെ സഹോദരി ശ്രീവിദ്യയെ വിന്‍സന്റ് ചതിക്കുന്നു. അവസാനം ജയിലിലേക്ക് പോകുന്നതിനുമുമ്പ് ഉമ്മര്‍ വിന്‍സന്റിനോട് പറയുന്നത്: "നിന്നെ കൊന്നിട്ടുവേണമായിരുന്നു ഞാന്‍ ജയിലിലേക്ക് പോകേണ്ടിയിരുന്നത്. പക്ഷേ, ഈ നാട്ടില്‍ റിസര്‍വോയര്‍ വേണം. നീ അത് പൂര്‍ത്തിയാക്കണം...'' പരമ്പരാഗത ക്ളൈമാക്സ് സീനില്‍നിന്ന് മാറിനില്‍ക്കുന്ന ഒന്ന്. മറ്റൊരുരംഗത്തില്‍ സോമന്‍ എന്ന എതിരാളിയോട് ഉമ്മര്‍ പറയുന്നു: "വെള്ളവും വായുവും ആരുടെയും സ്വകാര്യസ്വത്തല്ല.'' ഡോക്യുമെന്ററി ആയിപ്പോകാവുന്ന ഒരു വിഷയം എങ്ങനെ ഒരു ജനപ്രിയചിത്രമാക്കാമെന്ന് തെളിയിച്ചുകൊണ്ടാണ് പിന്നീട് തിയറ്ററുകളില്‍ ഉത്സവപ്പറമ്പുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ജനസഞ്ചയത്തെ നിറച്ച ചലച്ചിത്രകാരന്‍ മലയാളികളിലേക്ക് ഇറങ്ങിവന്നത്്.

ജനങ്ങള്‍ ഒപ്പം

ഷേക്സ്പിയറിനെക്കുറിച്ച് പറയുമല്ലോ- ഗ്ളോബ് തിയറ്ററില്‍ നാടകം നടക്കുമ്പോള്‍ മുന്‍നിരയിലെ പ്രഭുക്കന്മാരും പിന്‍നിരയിലെ കുതിരക്കാരും ഒരേസമയം ചിരിക്കുകയും കൈയടിക്കുകയും ചെയ്യും... എന്നുവച്ചാല്‍ എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സ് ഒരേസമയം തന്നിലേക്കെത്തിക്കാന്‍ പ്രതിഭാശാലികള്‍ക്ക് കഴിയുന്നു. അവളുടെ രാവുകള്‍ എന്ന സിനിമ നോക്കാം. സീമ എന്ന നായിക ഷര്‍ട്ടുമാത്രം ധരിച്ചുനില്‍ക്കുന്ന ചിത്രം. കേരളത്തിന്റെ മതിലുകളിലും പോസ്റ്റര്‍ ബോര്‍ഡുകളിലും നിരന്നതിലൂടെയാണ് ഐ വി ശശി കേരളത്തെ ഇളക്കിമറിച്ച സിനിമയുടെ വരവറിയിച്ചത്. ടിക്കറ്റിന് ക്യൂ നില്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ നായികയുടെ മേനിയായിരുന്നെങ്കില്‍ നായികയുടെ ജീവിതം നല്‍കിയ നൊമ്പരവുമായിട്ടാണ് അവര്‍ തിരിച്ചിറങ്ങിയത്. അവളുടെ രാവുകള്‍ കാണാന്‍ കയറുമ്പോള്‍ പോസ്റ്ററിലെ അ സര്‍ട്ടിഫിക്കറ്റ് നിറഞ്ഞുനില്‍ക്കുമ്പോള്‍ തിരിച്ചിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ സംവിധായകന് ക്ളീന്‍ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.
പ്രേക്ഷകര്‍ക്കുവേണ്ടി സിനിമ എടുക്കുമ്പോള്‍ ഏറ്റവും സേഫ് സൈഡ് പ്രേക്ഷകര്‍ക്ക് ആവശ്യമായത് കൊടുക്കുക എന്നതാണ്. പ്രേക്ഷകനിലേക്ക് താന്‍ ഇറങ്ങിച്ചെല്ലുക. പക്ഷേ, ജീനിയസ്സുകള്‍ക്ക് നേരെ തിരിച്ചാണ്. അവര്‍ പ്രേക്ഷകനെ തന്നിലേക്ക് കൊണ്ടുവന്ന് തന്റെ ആശയങ്ങളെ സ്വീകരിപ്പിക്കുന്നു (ഭരതന്‍, പത്മരാജന്‍, ബാലചന്ദ്രമേനോന്‍, കെ ജി ജോര്‍ജ്, ശ്രീനിവാസന്‍, ബസു ചാറ്റര്‍ജി, കെ ബാലചന്ദര്‍ തുടങ്ങി ഒരു വലിയ നിരയുണ്ട് à´ˆ ശാഖയില്‍). ഐ വി ശശി രണ്ടാമത് പറഞ്ഞ നിരയില്‍ വരുന്ന ആളായിരുന്നു. ഉത്സവം എന്ന ചിത്രം കഴിഞ്ഞ് 'ആലിംഗനം' ഇറങ്ങി. വിന്‍സന്റും ശ്രീദേവിയും നായികയും നായകനും. മനശ്ശാസ്ത്രപരമായ വിഷയം. പക്ഷേ, പടം സില്‍വര്‍ ജൂബിലി ആഘോഷിച്ചു. 'അങ്ങാടി' സിനിമ കാണാന്‍ ടിക്കറ്റെടുക്കാനുള്ള തള്ളില്‍പ്പെട്ട് പത്മനാഭ തിയറ്ററിന്റെ കൌണ്ടര്‍ഗുഹയില്‍ ശ്വാസംകിട്ടാതെ 'ചത്തുപോകുമോ' എന്ന് പേടിച്ച നിമിഷങ്ങള്‍ ഇതാ ഇപ്പോഴും മുന്നിലുണ്ട്. 'ഇതാ ഇവിടെ വരെ'യ്ക്ക് തിരുവനന്തപുരം അജന്ത തിയറ്ററിനുമുന്നില്‍ ദിവസങ്ങളോളം തിരക്കോട് തിരക്കായിരുന്നു. മനസാവാചാകര്‍മണ, ഈനാട്, ഇതാ ഒരു മനുഷ്യന്‍ എന്നിങ്ങനെ എത്രയോ ഐ വി ശശി ചിത്രങ്ങളാണ് പ്രദര്‍ശനശാലകളുടെ പരിസരങ്ങളില്‍ ഗതാഗതം തിരിച്ചുവിടേണ്ടിവരുന്ന തരത്തില്‍ ജനക്കൂട്ടങ്ങളെ കൊണ്ടുവന്നത്. 

കൂട്ടുകെട്ടുകള്‍

തന്റെ ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ഐ വി ശശി പ്രത്യേകം ശ്രദ്ധിച്ചു. ആദ്യകാലചിത്രങ്ങളില്‍ വിന്‍സന്റ്- രാഘവന്‍- ഉമ്മര്‍- ബഹദൂര്‍ തുടങ്ങിയ താരനിരയായിരുന്നു കൂട്ട്. ബഹദൂറിന് പല ചിത്രങ്ങളിലും പ്രത്യേകതയുള്ള വേഷങ്ങള്‍ നല്‍കി. സംഗീതസംവിധാനത്തില്‍ à´Ž à´Ÿà´¿ ഉമ്മറിനെ ധാരാളം ചിത്രങ്ങളില്‍ സഹകരിപ്പിച്ചു. തിരക്കഥാകൃത്ത് ഷെറീഫുമൊത്തായിരുന്നു അധികം ചിത്രങ്ങളും. ഐ വി ശശി- ഷെറീഫ് കൂട്ടുകെട്ട് പുതുമയുള്ളതും എന്നാല്‍ താരബാഹുല്യമില്ലാതെതന്നെ ഹിറ്റായതുമായ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചു. ഐ വി ശശി- à´Ÿà´¿ ദാമോദരന്‍ കൂട്ടുകെട്ടിലാണ് മാസ്ചിത്രങ്ങള്‍ പിറന്നത്. ഇന്‍സ്പക്ടര്‍ ബല്‍റാം, 1921, ആവനാഴി, വാര്‍ത്ത, ഈനാട്, അങ്ങാടി തുടങ്ങി വലിയ താരനിരയും വന്‍ മുടക്കുമുതലുമുള്ള നിരവധി ഹിറ്റുകള്‍ à´ˆ ടീമില്‍നിന്നുകിട്ടി. പക്ഷേ, à´ˆ ചിത്രങ്ങളും പരമ്പരാഗത ഫോര്‍മുലയ്ക്ക് പുറത്തായിരുന്നു. കൈയടി സീനുകളായിരുന്നു à´ˆ ചിത്രങ്ങളുടെ പ്രത്യേകത. 'അങ്ങാടി'യില്‍ ജയന്റെ സുപ്രസിദ്ധമായ à´† ഇംഗ്ളീഷ് ഡയലോഗ് സീന്‍, 'à´ˆ നാടി'ല്‍ ലാലുഅലക്സ് എന്ന നല്ലവനായിരുന്ന പൊലീസ് ഓഫീസര്‍ കൈക്കൂലി ചോദിക്കുന്ന സീന്‍ ഒക്കെ കൃത്യമായ അളവിലായിരുന്നു. വീണ്ടും വീണ്ടും  à´† ചിത്രങ്ങള്‍ കാണാന്‍ ഇത്തരം സീനുകള്‍ പ്രേക്ഷകനെ പ്രേരിപ്പിച്ചു. ഐ വി ശശി- à´Žà´‚ à´Ÿà´¿ കൂട്ടുകെട്ടിലേക്ക് വരുമ്പോള്‍ à´Žà´‚ ടിയുടെ തിരക്കഥകളെ തന്റെ ടോണുംകൂടി ചേര്‍ത്ത് അവതരിപ്പിക്കുന്നതുകാണാം.

പേരിലെ കൌതുകം

അ ആ ഇ ഈ ഉ ഊ... ഭൂരിപക്ഷം ഐ വി ശശി ചിത്രങ്ങളുടെയും ആദ്യാക്ഷരം ഇതിലൊന്നായിരുന്നു. ഉത്സവം കഴിഞ്ഞ് അടുത്ത് ആലിംഗനം, അയല്‍ക്കാരി, അനുമോദനം, അഭിനന്ദനം പിന്നെ ഊഞ്ഞാല്‍, ഈറ്റ, ഇതാ ഒരു മനുഷ്യന്‍, ഉയരങ്ങളില്‍, അനുബന്ധം... 'കട്ട് കട്ട്' എന്ന സിനിമാവിനോദമാസികയില്‍ അതിനെക്കുറിച്ച് രസകരമായ ഒരു ലേഖനം വന്നത് ഓര്‍ക്കുന്നു. നാടോടിക്കാറ്റില്‍ 'ശശിയേട്ടന്‍ ഭരണിയിലാണ്' എന്ന ശ്രീനിവാസനോടുള്ള സീമയുടെ ഡയലോഗ്, തുടര്‍ന്ന് ഐ വി ശശി ഷൂട്ട് ചെയ്യുന്ന സെറ്റില്‍ ശ്രീനിവാസന്റെ പ്രകടനം ഒക്കെ മലയാളികള്‍ ഐ വി ശശിയുമായി ബന്ധപ്പെട്ട് ഓര്‍ക്കുന്ന കൌതുകങ്ങളാണ്. സെറ്റിനുപുറത്തും തൊപ്പി ധരിക്കുന്ന അപൂര്‍വം സംവിധായകരില്‍ ഒരാളായിരുന്നു എന്നതും കൌതുകമാണ്.

സംഭാവന

ഓരോ സംവിധായകനും അവരവരുടേതായ ഒരു 'സ്കൂള്‍' ഉണ്ട്. സേതുമാധവന്‍, ശശികുമാര്‍, വിന്‍സന്റ്, ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ജോഷി, കമല്‍, ലോഹിതദാസ്, രഞ്ജിത്... നാനാത്വത്തില്‍ ഏകത്വമെന്നുപറയുമ്പോലെ പല സ്വഭാവങ്ങളുള്ള പ്രമേയങ്ങളും പശ്ചാത്തലങ്ങളും ഐ വി ശശി തന്റെ രീതിയില്‍ കൈകാര്യം ചെയ്തു. അങ്ങാടിപോലെയല്ല ആലിംഗനം. ഈനാട് പോലെയല്ല തൃഷ്ണ. മീന്‍പോലെയല്ല വാടകയ്ക്ക് ഒരു ഹൃദയം. ഇതൊന്നുംപോലെയല്ല ദേവാസുരം... ഈറ്റയിലും മറ്റും കുതിരവട്ടം പപ്പുവിലൂടെ ജനങ്ങളെ ചിരിപ്പിച്ചു. അങ്ങാടിയിലും ആറാട്ടിലും കരയിച്ചു. വര്‍ഷത്തില്‍ എട്ടും പത്തും പന്ത്രണ്ടും ചിത്രം സംവിധാനം ചെയ്ത ആള്‍ അവസാനത്തെ എട്ടുവര്‍ഷം മൌനമായിരുന്നത് വേദനിപ്പിക്കുന്ന കൌതുകം.

കൈയടി

ഐ വി ശശി എന്ന ജീനിയസ്സിനെ നേരിട്ട് പരിചയപ്പെടാന്‍ അവസരം ലഭിച്ചിട്ടില്ല എനിക്ക്. പക്ഷേ, സിനിമാപ്രേക്ഷകന്‍ എന്ന നിലയില്‍ അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. 1980ല്‍ ഓണക്കാലത്ത് രണ്ട് സിനിമ ഒരേദിവസം റിലീസ്. ഒന്ന് ഹരിഹരന്‍ സംവിധാനം ചെയ്ത ലാവ അജന്തതിയറ്ററില്‍. മറ്റൊന്ന് ഐ  വി ശശി സംവിധാനം ചെയ്ത മീന്‍ പത്മനാഭയില്‍. ലാവയില്‍ പ്രേംനസീറാണ് നായകന്‍. അന്ന് പ്രേംനസീര്‍ ചിത്രങ്ങള്‍ രണ്ടും മൂന്നും പ്രാവശ്യം കാണുന്ന ആളായിരുന്നു ഞാന്‍. ലാവ മാറ്റിനിഷോ കാണുന്നു. വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ യേശുദാസിന്റെ ഗാനമേളയുണ്ട്. അന്ന് അദ്ദേഹം ഓരോ പാട്ടും ഓരോ വേഷത്തില്‍ വന്നുപാടും എന്നൊക്കെ വമ്പന്‍ ന്യൂസ് കിട്ടിയ ഗാനമേള. വൈകിട്ട് യേശുദാസിന്റെ ഗാനമേള വേണോ മീന്‍ വേണോ എന്ന് സംഘര്‍ഷം. മീനിന് കയറുന്നു. സംവിധാനം ഐ വി ശശി എന്ന കാര്‍ഡ് തെളിഞ്ഞപ്പോള്‍ തിയറ്റര്‍ നിറഞ്ഞ കൈയടിയില്‍ എന്റെ കൈയടിയും ഉണ്ടായിരുന്നു (പ്രേംനസീറിനെ നായകനാക്കി അധികം ചിത്രങ്ങള്‍ ചെയ്തിരുന്നില്ല അദ്ദേഹം എന്നതും കൌതുകമാണ്).
"മരണത്തോടെ ചിലരുടെ ജീവിതം അവസാനിക്കുന്നു, ചിലരുടെ ജീവിതം തുടങ്ങുന്നു...'' എന്നൊരു ചൊല്ലുണ്ടല്ലോ. ഐ വി ശശി എന്ന സംവിധായകനെ സംബന്ധിച്ച് പറഞ്ഞാല്‍, മരണത്തോടെ, ആ പേര് വീണ്ടും സജീവമാവുകയാണ്. ഈ സജീവത മലയാള സിനിമാചരിത്രമുള്ളതുവരെ തുടരുകയും ചെയ്യും.


Related News