Loading ...

Home International

കാട്ടുതീയില്‍ നിന്ന്​ ഗ്രാമീണരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അള്‍ജീരിയയില്‍ 25 സൈനികര്‍ മരിച്ചു

അള്‍ജിയേര്‍സ്​: അള്‍ജീരിയയില്‍ പടരുന്ന കാട്ടുതീയില്‍ നിന്ന്​ ഗ്രാമീണരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചുരുങ്ങിയത്​ 25 സൈനികര്‍ ഇതിനകം മരിച്ചിട്ടുണ്ടെന്ന്​ പ്രസിഡന്‍റ്​ അബ്​ദല്‍മാദിജിദ്​ ടിബോനി അറിയിച്ചു. 17 ഗ്രാമീണരാണ്​ കാട്ടു തീയില്‍ മരിച്ചത്​.

തലസ്​ഥാനത്തു നിന്ന്​ 100 കിലോമീറ്റര്‍ കിഴക്കുള്ള കാബൈലിയിലാണ്​ കാട്ടുതീ പടരുന്നത്​. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത്​ തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഗ്രാമീണരുടെ പ്രധാന വരുമാനോപാധികളായ കന്നുകാലികളും കോഴികളുമൊക്കെ കാട്ടുതീയില്‍ ചത്തൊടുങ്ങിയിട്ടുണ്ട്​. കന്നുകാലികളെ ഉപേക്ഷിച്ച്‌​ പോകാനുള്ള ഗ്രാമീണരുടെ പ്രയാസമാണ്​ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്​ പ്രധാന തടസം.
സൈനികരുടേതടക്കമുള്ള മരണ സംഖ്യ 42 ആണെന്നാണ്​ ഔദ്യോഗിക സ്​ഥിരീകരണമെങ്കിലും യഥാര്‍ഥ മരണ സംഖ്യ ഇതിലും കൂടുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍. പ്രദേശം ഉപേക്ഷിച്ച്‌​ പോരാനുള്ള ഗ്രാമീണരുടെ പ്രയാസവും ജലദൗര്‍ലഭ്യതയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്​.

Related News