Loading ...

Home International

അഫ്ഗാന്‍ നഗരത്തിലെ ഇന്ത്യക്കാര്‍ക്ക് തിരികെയെത്താന്‍ നിർദ്ദേശം; പ്രത്യേക വിമാനം ഏര്‍പ്പാടാക്കി

ന്യൂഡല്‍ഹി: സൈന്യവും താലിബാനും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ വടക്കന്‍ അഫ്ഗാന്‍ നഗരമായ മ​സാ​റെ ശ​രീ​ഫില്‍ നിന്ന് എത്രയും വേഗം തിരികെയെത്താന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം. ഇന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. വ​ട​ക്ക​ന്‍ അ​ഫ്​​ഗാ​നി​ലെ ​ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ മ​സാ​റെ ശ​രീ​ഫ്​ ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ ത​ങ്ങ​ള്‍ നീ​ങ്ങു​ന്ന​തെ​ന്ന്​ താ​ലി​ബാ​ന്‍ കഴിഞ്ഞ ദിവസം അ​റി​യി​ച്ചിരുന്നു.

മ​സാ​റെ ശ​രീ​ഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇന്ന് വൈകീട്ടാണ് ന്യൂഡല്‍ഹിയിലേക്ക് പ്രത്യേക വിമാനം പുറപ്പെടുക.

സാഹചര്യം വഷളാകുന്നതിനിടെ കഴിഞ്ഞ മാസം കാണ്ഡഹാറിലെ കോണ്‍സുലേറ്റില്‍ നിന്ന് 50ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു.

അതേസമയം, അ​ഫ്​​ഗാ​ന്‍ സൈ​ന്യ​വു​മാ​യി ക​ന​ത്ത പോ​രാ​ട്ടം തു​ട​രു​ന്ന​തി​നി​ടെ കൂ​ടു​ത​ല്‍ പ്ര​വി​ശ്യ​ക​ള്‍ താ​ലി​ബാ​ന്‍ പി​ടി​ച്ച​ട​ക്കി. നാ​ലു ദി​വ​സ​ത്തി​നി​ടെ ആ​റാ​മ​ത്തെ പ്ര​വി​ശ്യ ത​ല​സ്ഥാ​നം കീ​ഴ​ട​ക്കി​യ​താ​യി താ​ലി​ബാ​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു. വ​ട​ക്ക​ന്‍ അ​ഫ്​​ഗാ​നി​ലെ സ​മ​ന്‍​ഗ​ന്‍ പ്ര​വി​ശ്യ ത​ല​സ്ഥാ​ന​മാ​യ ഐ​ബ​ക്​ ന​ഗ​ര​മാ​ണ്​ ഒ​ടു​വി​ല്‍ താ​ലി​ബാ​ന്‍ സേ​ന​യു​ടെ പി​ടി​യി​ല​മ​ര്‍​ന്ന​ത്.

ഐ​ബ​കി​ലെ പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ താ​ലി​ബാ​ന്‍ നി​യ​​​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​താ​യി പ്ര​വി​ശ്യ കൗ​ണ്‍​സി​ല​ര്‍ റാ​സ്​ മു​ഹ​മ്മ​ദും ര​ണ്ടു​ പാ​ര്‍​ല​മെന്‍റ്​​ അം​ഗ​ങ്ങ​ളും അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ സേ​ന​യെ അ​യ​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​​പ്പെ​ട്ട​തോ​ടെ സൈ​ന്യം ന​ഗ​രം ഉ​പേ​ക്ഷി​ച്ച്‌​ കോ​ഹെ ബ​സ്​​ത്​ കു​ന്നി​ന്‍​മു​ക​ളി​ലേ​ക്ക്​​ ര​ക്ഷ​പ്പെ​ട്ട​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു. ന​ഗ​രം താ​ലി​ബാ​ന്‍ കീ​ഴ​ട​ക്കി​യ വി​വ​രം പ്ര​വി​ശ്യ​യു​ടെ ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ സ്ഥി​രീ​ക​രി​ച്ചു. ഗ​വ​ര്‍​ണ​റു​ടെ കാ​ര്യാ​ല​യ​മു​ള്‍​പ്പെ​ടെ ത​ങ്ങ​ളു​ടെ നി​യ​​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന്​ താ​ലി​ബാ​ന്‍ വ​ക്താ​വ്​ ട്വീ​റ്റ്​ ചെ​യ്​​തു.

സ​മ​ന്‍​ഗ​ന്‍ പ്ര​വി​ശ്യ ത​ല​സ്ഥാ​ന​ത്തി​നു​​ പു​റ​മെ കു​ന്ദു​സ്, ത​ഖ​ര്‍, ജൗ​സ്​​ജാ​ന്‍, സാ​രെ പു​ല്‍, നിം​റു​സ്​ എ​ന്നി​വ​യാ​ണ്​ നാ​ലു ദി​വ​സ​ത്തി​നി​ടെ താ​ലി​ബാ‍െന്‍റ പി​ടി​യി​ലാ​യ​ത്. ഹെ​റാ​ത്ത്, കാ​ന്ത​ഹാ​ര്‍, ഹെ​ല്‍​മ​ന്ദ്​ പ്ര​വി​ശ്യ​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Related News