Loading ...

Home International

തായ്‌ലന്‍ഡ് തീരത്ത് അപകടത്തില്‍പ്പെട്ട 'ടാന്‍ ബിന്‍ 127' കപ്പലില്‍ നിന്ന് മലയാളി ഉള്‍പ്പെടെയുള്ള 18 നാവികരെ രക്ഷപ്പെടുത്തി

 à´†à´¨àµâ€à´¡à´®à´¾à´¨àµâ€: തായ്‌ലന്‍ഡ് തീരത്ത് അപകടത്തില്‍പ്പെട്ട 'ടാന്‍ ബിന്‍ 127' കപ്പലില്‍ നിന്നും 18 നാവികരെ രക്ഷപ്പെടുത്തി. വിയറ്റ്നാം ആസ്ഥാനമായുള്ള ടാന്‍ ബിന്‍ ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് ആഗസ്റ്റ് ഒന്നിന് അപകടത്തില്‍പ്പെട്ടത്.

മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്നും നാവികരെ ജീവന്‍രക്ഷാ ബോട്ടുകളുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരില്‍ 13 പേര്‍ വിയറ്റ്നാമില്‍ നിന്നുള്ളവരും, 5 പേര്‍ ഇന്ത്യക്കാരുമാണ്.

ഇതില്‍ മലയാളിയായ സൂരജ് അഭിജിത്ത് കുറുപ്പും ഉള്‍പ്പെടുന്നു. അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും അപായസൂചന ലഭിച്ചതോടെ ഹോങ്കോങ് കപ്പല്‍ എംസിസി ചിറ്റഗോംഗ് എന്ന കപ്പലിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

ബേണ്‍ഹാര്‍ഡ്‌ ഷൂള്‍ട്ടെ ഷിപ്പ് മാനേജ്മെന്റിലുള്ള കപ്പലാണിത്.

തായ്‌ലന്‍ഡിലെ തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം (എസ്‌എആര്‍) ഉത്തരവാദിത്തമുള്ള പരിധിയിലാണ് അപകടം നടന്നതെങ്കിലും അവരുടെ ഭാഗത്ത് നിന്നും, ബര്‍മയിലെ നിന്നു പോലും യാതൊരു നടപടിയും ഉണ്ടായില്ല.

ഈ സാഹചര്യത്തില്‍ എംസിസി ചിറ്റഗോംഗ് കമ്ബനി ഹോങ്കോങ്ങിന്റെയും പനാമ ഭരണകൂടത്തിന്റെയും സഹായത്തോടെ വിയറ്റ്നാം അധികൃതരെ സമീപിപ്പിച്ചപ്പോള്‍ ലക്ഷ്യം ഫലം കണ്ടു.

കപ്പലില്‍ നിന്നും രക്ഷപ്പെടുത്തിയ നാവികര്‍ 8ന് വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ തീരം തൊട്ടു. നാവികര്‍ ഇപ്പോള്‍ 21 ദിവസത്തെ ക്വാറന്റീനിലാണ്.

Related News