Loading ...

Home National

ചെന്നൈ റെയില്‍വേ സ്​റ്റേഷനില്‍ മലയാളി യാത്രക്കാര്‍ക്ക്​ കര്‍ശന പരിശോധന

ചെ​ന്നൈ: കേ​ര​ള​ത്തി​ല്‍​നി​ന്ന്​ ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ലെ​ത്തു​ന്ന മ​ല​യാ​ളി യാ​ത്ര​ക്കാ​രെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ന്നു. പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ത​മി​ഴ്​​നാ​ട്​ ആ​രോ​ഗ്യ-​ദേ​വ​സ്വം മ​ന്ത്രി ശേ​ഖ​ര്‍​ബാ​ബു, ആ​രോ​ഗ്യ വ​കു​പ്പ്​ സെ​ക്ര​ട്ട​റി ജെ. ​രാ​ധാ​കൃ​ഷ്​​ണ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘം തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ച സ്​​റ്റേ​ഷ​നി​ലെ​ത്തി.
ആ​ല​പ്പി എ​ക്​​സ്​​പ്ര​സി​ലെ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍​ക്ക്​ മ​ന്ത്രി​മാ​ര്‍ നേ​രി​ട്ട്​ നേ​തൃ​ത്വം ന​ല്‍​കി. യാ​ത്ര​ക്കാ​രെ ആ​ദ്യം തെ​ര്‍​മ​ല്‍ സ്​​കാ​നി​ങ്ങി​ന്​ വി​ധേ​യ​മാ​ക്കും. പ​നി​യു​ണ്ടെ​ങ്കി​ല്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റി​ന്​ റ​ഫ​ര്‍ ചെ​യ്യും. നെ​ഗ​റ്റി​വാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ പു​റ​ത്തു​വി​ടു​ക​യു​ള്ളൂ. എ​ല്ലാ യാ​ത്ര​ക്കാ​രും ഇ-​പാ​സി​ന്​ പു​റ​മെ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്ത​തി​െന്‍റ രേ​ഖ​യോ ഹാ​ജ​രാ​ക്ക​ണം.

Related News