Loading ...

Home National

അന്താരാഷ്ട്ര വിമാന നിരക്ക് കുതിച്ചുയരുന്നു, ഡല്‍ഹി-ലണ്ടന്‍ ഇക്കോണമി ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റിന് നാല് ലക്ഷം രൂപ

ന്യൂഡല്‍ഹി: ഇന്ത്യ-ലണ്ടന്‍ ഇക്കോണമി ക്ലാസ് ടിക്കറ്റിന് നാല് ലക്ഷം രൂപ ഈടാക്കിയെന്ന പരാതിയെ തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടേറിയേറ്റ് സെക്രട്ടറി സഞ്ജീവ് ഗുപ്തയാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ ഡല്‍ഹി-ലണ്ടന്‍ ഫ്ലൈറ്റിന് തന്‍റെ പക്കല്‍ നിന്ന് 3.95 രൂപ ഈടാക്കിയതായി പരാതി ഉന്നയിച്ചത്. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് ഇദ്ദേഹം പരാതിപ്പെട്ടത്. ആഗസ്റ്റ് 26ന് ബുക്ക് ചെയ്ത ടിക്കറ്റിനാണ് ഈ നിരക്ക് ഈടാക്കിയിരിക്കുന്നത്.

വിസ്താര, എയര്‍ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് ആഗസ്റ്റ് 26ന് യഥാക്രമം 1.2 ലക്ഷവും 2.3 ലക്ഷവുമാണെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ബ്രിട്ടനില്‍ കോളജ് അഡ്മിഷനുകളുടെ സമയമായതിനാലാണ് വിമാനക്കമ്ബനികള്‍ ഇത്രയും കനത്ത തുക ഈടാക്കുന്നത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പി.എസ് കരോലയോട് താന്‍ ഇക്കാര്യത്തെക്കുറിച്ച്‌ പറഞ്ഞതായും സഞ്ജീവ് ഗുപ്ത പറഞ്ഞു.

തുടര്‍ന്നാണ് വിമാനക്കമ്ബനികളോട് ആഗസ്റ്റ് മാസത്തില്‍ അവര്‍ ഈടാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിനെക്കുറിച്ച്‌ വിശദമായി അറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടത്.

ഇന്ത്യയിലെ ആഭ്യന്തര യാത്രകള്‍ക്ക് ഈടാക്കാവുന്ന കുറഞ്ഞ ടിക്കറ്റ് നിരക്കിനും കൂടിയ നിരക്കിനും പരിധി നിശ്ചയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വിമാന യാത്ര നിരക്കുകള്‍ക്ക് ഇതുവരെ പരിധി നിശ്ചയിച്ചിട്ടില്ല.

ഡിമാന്‍റിന് അനുസരിച്ച്‌ എയര്‍ ടിക്കററുകളുടെ നിരക്കില്‍ വ്യത്യാസം വരുത്താറുണ്ടെന്ന് വിസ്താര എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ യു.കെയിലേക്ക് ഇന്ത്യയില്‍ നിന്നും ആഴ്ചയില്‍ 15 ഫ്ലൈറ്റുകള്‍ മാത്രമാണ് ഉള്ളത്. ഫ്ലൈറ്റുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ നിരക്കും കുറയുമെന്നാണ് വിമാനക്കമ്ബനികളുടെ വാദം.

കൊറോണ മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ച്‌ 23 മുതല്‍ അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പെഗസസ്​; സമാന്തര ചര്‍ച്ചകളുടെ ഭാഗമാകരുത്, മര്യാദകള്‍ പ്രതീക്ഷിക്കുന്നുവെന്ന് സുപ്രീംകോടതി

Related News