Loading ...

Home Music

നിലയ്ക്കാത്ത സംഗീതം by വി ജയിന്‍

എസ് ജാനകി ഇന്ന് പൊതു സംഗീതപരിപാടികള്‍ നിര്‍ത്തുന്നു. പക്ഷേ, അവര്‍ നമുക്കു തന്ന സംഗീതം നിലയ്ക്കുന്നില്ല;  അനുദിനം കേട്ടുകൊണ്ടേയിരിക്കുന്നു. കേരളമടക്കം ദക്ഷിണേന്ത്യ അരനൂറ്റാണ്ടിലധികമായി കേട്ടുകൊണ്ടിരിക്കുന്ന സംഗീതം. ആധുനിക കേരളത്തിന്റെ സാംസ്കാരികമുദ്രകളില്‍ തെളിഞ്ഞുനില്‍ക്കുന്നു എസ് ജാനകിയുടെ പാട്ടുകള്‍. സംഗീതജ്ഞര്‍ മരിച്ചാലും സംഗീതത്താല്‍ അവര്‍ അമരത്വം നേടുന്നു. മലയാളവും മലയാളിയുമുള്ള കാലത്തോളം എസ് ജാനകി കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ ജീവിക്കും. മൈസൂരുവില്‍ അവര്‍ അവസാനമായി പങ്കെടുക്കുന്ന പൊതു സംഗീതപരിപാടിക്ക് ചരിത്രപ്രാധാന്യമില്ലെന്നല്ല. അവസാനം എന്ന വാക്ക് എസ് ജാനകിയെ സംബന്ധിച്ച് അപ്രസക്തമാണെന്നതാണ് സത്യം.മലയാളികള്‍ ഏറ്റവും കൂടുതല്‍ കേട്ട പാട്ടുകളാണ് എസ് ജാനകിയുടേത്. കേരളത്തിന്റെ സാംസ്കാരികസ്വത്വത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആലാപനംകൊണ്ടാണ് അവര്‍ à´ˆ അംഗീകാരം നേടിയത്. രാജ്യത്തെ ഏറ്റവും ജനപ്രിയഗായിക ലത മങ്കേഷ്കറും മലയാളത്തില്‍ പാടിയിട്ടുണ്ട്. എസ് ജാനകിയും ലത മങ്കേഷ്കറും മലയാളികളല്ല. എന്നാല്‍, എസ് ജാനകി തന്റെ കലാസപര്യയിലൂടെ മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി. à´†à´§àµà´¨à´¿à´• കേരളത്തിന്റെ തുടക്കത്തിലുള്ള ജനകീയ സംഗീതസങ്കല്‍പ്പത്തിനും ആധുനിക മലയാളസിനിമയിലെ നായികാസങ്കല്‍പ്പത്തിനും പൂര്‍ണമായും യോജ്യമായ സംഗീതമായിരുന്നു ജാനകിയുടേത്. ഭരതന്റെ നാട്യശാസ്ത്രത്തിലെ അഷ്ടനായികാ സങ്കല്‍പ്പത്തിലെ എല്ലാ നായികമാരുടെയും ഭാവങ്ങള്‍ എസ് ജാനകി സംഗീതത്തിലൂടെ ആവാഹിച്ചിട്ടുണ്ട്. സമകാല സാമൂഹ്യ, രാഷ്ട്രീയ സാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍ അന്നത്തെ നായികാസങ്കല്‍പ്പം പുരോഗമനപരമായിരുന്നോ എന്ന സംശയം തോന്നാവുന്നതാണ്. വാസകസജ്ജയായ നായിക പുരുഷാധിപത്യമൂല്യങ്ങളുടെ സൃഷ്ടിയാണെന്ന വ്യാഖ്യാനത്തെയും അവഗണിക്കാനാകില്ല.അറുപതുകളിലും എഴുപതുകളിലും മലയാളസിനിമ പ്രതിനിധാനം ചെയ്ത സ്ത്രീത്വം സാവധാനത്തിലുള്ള മാറ്റത്തിന്റെ പ്രതിഫലനമായി. വര്‍ത്തമാനകാലത്തിന്റെ സത്യങ്ങളുടെ തണലിലിരുന്ന് അന്നത്തെ സിനിമയിലെ സ്ത്രീത്വത്തെ വിലയിരുത്തുമ്പോള്‍ ചിരിക്കാന്‍ തോന്നും. സിനിമയിലെ നായികയും അനുബന്ധ ഘടകങ്ങളുമെല്ലാം നമ്മില്‍ ചിരിയുണര്‍ത്തിയേക്കാം. പക്ഷേ, നായികയുമായി ബന്ധപ്പെട്ട സംഗീതഭാവനകള്‍ ഗൃഹാതുരത്വത്തോടെ നമ്മള്‍ ആസ്വദിക്കുകയും ചെയ്യുന്നു. എസ് ജാനകിയെന്ന ഗായികയുടെ ആത്മസംഗീതമാണ് അതിന് കാരണമെന്ന് വിചാരിക്കാം.സംഗീതത്തെ കേവലം ശാസ്ത്രീയതയുടെ ശരികള്‍ക്കപ്പുറമുള്ള ആത്മീയാന്വേഷണമാക്കി മാറ്റിയതാണ് ജാനകിയുടെ വിജയം. സ്വരങ്ങള്‍ നിശ്ചിത പാറ്റേണില്‍ ശരിയായ ശാരീരത്തിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ ഒരു രാഗമായേക്കാം. പക്ഷേ, പ്രതിനിധാനംചെയ്യുന്ന വൈകാരികാംശം പ്രകടമാക്കാന്‍ ശാസ്ത്രീയമായ അറിവിനും അഭ്യാസത്തിനും ആരോഹണാവരോഹണങ്ങള്‍ക്കുമപ്പുറമുള്ള ഹൃദയാര്‍പ്പണം വേണം. സിനിമയില്‍ പ്രത്യേകിച്ചും ഒരു പാട്ടിലൂടെ കൈമാറുന്നത് വലിയൊരു ഭാവലോകമായിരിക്കും. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൈമാറ്റം ചെയ്യപ്പെടുന്ന വലിയൊരു ഭാവലോകം. അത് സിനിമ അവസാനിച്ചാലും അവസാനിക്കാതെ തുടരുകയും ചെയ്യും. എസ് ജാനകിയുടെ ഏറ്റവും പ്രശസ്തമായ പാട്ടുകള്‍ ചെയ്യുന്നത് à´ˆ ധര്‍മമാണ്. വാസന്തപഞ്ചമിനാളില്‍, തളിരിട്ട കിനാക്കള്‍ തന്‍, പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടൊരു, താനേ തിരിഞ്ഞുമറിഞ്ഞും തുടങ്ങി നൂറുകണക്കിന് പാട്ടുകള്‍ കാലം എത്രയോ പിന്നിലേക്കോടിയിട്ടും മുന്നില്‍തന്നെ നില്‍ക്കുന്നതിനുപിന്നില്‍ à´ˆ ഹൃദയാര്‍പ്പണമാണ്.ശാസ്ത്രീയസംഗീതത്തില്‍ വലിയൊരു സ്ഥാനമൊന്നും ജാനകിക്കില്ല. ശാസ്ത്രീയത, അഭ്യാസം എന്നിവയ്ക്കപ്പുറം സംഗീതത്തെ ഹൃദയസ്പര്‍ശിയാക്കുന്നത് മറ്റു à´šà´¿à´² ഘടകങ്ങളാണ്. പാട്ടിന്റെ ആത്മാവിനെ കണ്ടെത്തുകയാണ് അതില്‍ പ്രധാനം. തെലുങ്കുനാട്ടില്‍നിന്ന് വന്ന ജാനകി മലയാളസിനിമയുടെ ആത്മാവ് മനസ്സിലാക്കിയാണ് പാടിയത്. ഉച്ചാരണത്തിന്റെ പരിമിതികളെയെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു സംഗീതത്തില്‍ അവരുടെ ആത്മാര്‍പ്പണം. പാട്ടുകള്‍ സാര്‍വലൌകികത്വം നേടുന്നത് അങ്ങനെയാണ്.മലയാളത്തിന്റെ സ്വത്വമുള്ള സംഗീതവും കവിതയും എന്ന മേന്മയും അന്നത്തെ പാട്ടുകള്‍ക്ക് കൂടുതല്‍ അവകാശപ്പെടാന്‍ കഴിയും. ഈണങ്ങളെ ആഗോളവല്‍ക്കരിച്ച് സ്വത്വം നഷ്ടപ്പെടുത്തുന്ന വര്‍ത്തമാനകാലത്ത് എല്ലാ പ്രാദേശികഭാഷാ ഗാനങ്ങള്‍ക്കും അസ്തിത്വപ്രതിസന്ധിയുണ്ടായിട്ടുണ്ട്. ഒരു ബംഗാളി ഗാനവും മലയാള ഗാനവും ഈണത്തിലെ സവിശേഷതകള്‍കൊണ്ട് തിരിച്ചറിയാന്‍ കഴിയാതായിട്ടുണ്ട്. തമിഴ് നാടോടിസംഗീതം ഇന്ന് സിനിമാഗാനങ്ങളില്‍ പരതിയാല്‍ കിട്ടില്ല. ഓരോ ജനതയുടെയും ജനിതകമായ സവിശേഷതകള്‍ ഇല്ലാതാക്കി എല്ലാം ഒറ്റ വില്‍പ്പനച്ചരക്കാക്കി മാറ്റാനുള്ള ആഗോളവല്‍ക്കരണകാലത്തെ സാംസ്കാരിക അജന്‍ഡകള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പുതിയ പാട്ടുകള്‍ ഏറെ കൊണ്ടാടപ്പെടുന്നില്ല. സാംസ്കാരികത്തനിമകളെ അധിനിവേശംകൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രതിരോധം തീര്‍ത്താല്‍മാത്രമേ à´…à´µ കാലത്തെ അതിജീവിക്കുന്നതായി തുടരുകയുള്ളൂ. സാംസ്കാരികരംഗം ഇത്തരമൊരു രാഷ്ട്രീയമായ വെല്ലുവിളി നേരിടാതിരുന്ന കാലമായതുകൊണ്ടാകാം അറുപതുകളിലെയും എഴുപതുകളിലെയും സിനിമാഗാനങ്ങള്‍ക്ക് അതത് പ്രദേശത്തിന്റെ മണ്ണിന്റെയും മനുഷ്യരുടെയും ഗന്ധമുണ്ടായിരുന്നത്. എസ് ജാനകിയുടെ പാട്ടുകള്‍ അവരുടെ സവിശേഷമായ കഴിവുകള്‍കൊണ്ട് à´ˆ ജനിതകമേന്മയെ കൂടുതല്‍ ഉയര്‍ത്തിപ്പിടിച്ചു.ഘണ്ടശാലമുതലുള്ള ഗായകരോടൊപ്പവും എസ് രാജേശ്വരറാവു, കെ വി മഹാദേവന്‍, ജി ദേവരാജന്‍, à´Žà´‚ എസ് ബാബുരാജ്,  വി ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, സലില്‍ ചൌധരി, ഇളയരാജ, à´Žà´‚ എസ് വിശ്വനാഥന്‍ തുടങ്ങിയ സംഗീതസംവിധായകര്‍ക്കൊപ്പവും എസ് ജാനകി പ്രവര്‍ത്തിച്ചു. മലയാളത്തില്‍ പി ഭാസ്കരന്‍, വയലാര്‍, à´’ എന്‍ വി കുറുപ്പ്, ശ്രീകുമാരന്‍തമ്പി തുടങ്ങിയ ഗാനരചയിതാക്കള്‍ക്കൊപ്പവും അരനൂറ്റാണ്ടിലധികം സംഗീതരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. സിനിമാ പിന്നണിഗാനരംഗത്ത് രാജ്യത്തെ ഉയര്‍ന്ന ബഹുമതികള്‍ അവര്‍ക്ക് ലഭിച്ചു. ഇതിലെല്ലാമുപരി ജനകോടികള്‍ കാലാകാലങ്ങളായി അവരുടെ പാട്ടുകള്‍ ഏറ്റുപാടുന്നുവെന്ന പരമോന്നത ബഹുമതികളും എസ് ജാനകിക്ക് അവകാശപ്പെട്ടതാണ്.മനുഷ്യന്റെ ജീവിതാവസ്ഥകളിലൂടെ ജന്മംകൊള്ളുന്ന വൈവിധ്യം നിറഞ്ഞ വൈകാരികലോകത്തെ സൂക്ഷ്മവും സ്ഥൂലവുമായി ഗ്രഹിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് തിരശ്ശീലയിലെ ചലനങ്ങളെ തിരശ്ശീലയ്ക്കുപിന്നിലിരുന്ന് സ്വാംശീകരിക്കാനും അതിന് സമ്പൂര്‍ണമായ സംഗീതാവിഷ്കാരം നല്‍കാനും ജാനകിക്ക് കഴിഞ്ഞത്.  ജാനകിയുടെ പാട്ടുകളുടെ അമരത്വത്തിന് കാരണവും മറ്റൊന്നല്ല. അതിനാല്‍ ജാനകിയുടെ പാട്ടുകള്‍ നിലയ്ക്കുന്നേയില്ല.

Related News