Loading ...

Home International

കൂ​ടു​ത​ല്‍ പ്ര​വി​ശ്യ​ക​ള്‍ കീ​ഴ​ട​ക്കി താ​ലി​ബാ​ന്‍; 500ലേ​റെ താ​ലി​ബാ​ന്‍ സേ​നാം​ഗ​ങ്ങ​ളെ വ​ധി​ച്ച​താ​യി​ അ​ഫ്​​ഗാ​ന്‍ സൈ​ന്യം

കാ​ബൂ​ള്‍: രാ​ജ്യ​ത്തി‍െന്‍റ നി​യ​​​ന്ത്ര​ണം പി​ടി​ച്ച​ട​ക്കാ​ന്‍ അ​ഫ്​​ഗാ​ന്‍ സൈ​ന്യ​വു​മാ​യി ക​ന​ത്ത പോ​രാ​ട്ടം തു​ട​രു​ന്ന​തി​നി​ടെ കൂ​ടു​ത​ല്‍ പ്ര​വി​ശ്യ​ക​ള്‍ താ​ലി​ബാ​ന്‍ പി​ടി​ച്ച​ട​ക്കി. നാ​ലു ദി​വ​സ​ത്തി​നി​ടെ ആ​റാ​മ​ത്തെ പ്ര​വി​ശ്യ ത​ല​സ്ഥാ​നം കീ​ഴ​ട​ക്കി​യ​താ​യി താ​ലി​ബാ​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു. വ​ട​ക്ക​ന്‍ അ​ഫ്​​ഗാ​നി​ലെ സ​മ​ന്‍​ഗ​ന്‍ പ്ര​വി​ശ്യ ത​ല​സ്ഥാ​ന​മാ​യ ഐ​ബ​ക്​ ന​ഗ​ര​മാ​ണ്​ ഒ​ടു​വി​ല്‍ താ​ലി​ബാ​ന്‍ സേ​ന​യു​ടെ പി​ടി​യി​ല​മ​ര്‍​ന്ന​ത്.

ഐ​ബ​കി​ലെ പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ താ​ലി​ബാ​ന്‍ നി​യ​​​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​താ​യി പ്ര​വി​ശ്യ കൗ​ണ്‍​സി​ല​ര്‍ റാ​സ്​ മു​ഹ​മ്മ​ദും ര​ണ്ടു​ പാ​ര്‍​ല​മെന്‍റ്​​ അം​ഗ​ങ്ങ​ളും അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ സേ​ന​യെ അ​യ​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​​പ്പെ​ട്ട​തോ​ടെ സൈ​ന്യം ന​ഗ​രം ഉ​പേ​ക്ഷി​ച്ച്‌​ കോ​ഹെ ബ​സ്​​ത്​ കു​ന്നി​ന്‍​മു​ക​ളി​ലേ​ക്ക്​​ ര​ക്ഷ​പ്പെ​ട്ട​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു. ന​ഗ​രം താ​ലി​ബാ​ന്‍ കീ​ഴ​ട​ക്കി​യ വി​വ​രം പ്ര​വി​ശ്യ​യു​ടെ ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ സ്ഥി​രീ​ക​രി​ച്ചു. ഗ​വ​ര്‍​ണ​റു​ടെ കാ​ര്യാ​ല​യ​മു​ള്‍​പ്പെ​ടെ ത​ങ്ങ​ളു​ടെ നി​യ​​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന്​ താ​ലി​ബാ​ന്‍ വ​ക്താ​വ്​ ട്വീ​റ്റ്​ ചെ​യ്​​തു.

സ​മ​ന്‍​ഗ​ന്‍ പ്ര​വി​ശ്യ ത​ല​സ്ഥാ​ന​ത്തി​നു​​ പു​റ​മെ കു​ന്ദു​സ്, ത​ഖ​ര്‍, ജൗ​സ്​​ജാ​ന്‍, സാ​രെ പു​ല്‍, നിം​റു​സ്​ എ​ന്നി​വ​യാ​ണ്​ നാ​ലു ദി​വ​സ​ത്തി​നി​ടെ താ​ലി​ബാ‍െന്‍റ പി​ടി​യി​ലാ​യ​ത്. ഹെ​റാ​ത്ത്, കാ​ന്ത​ഹാ​ര്‍, ഹെ​ല്‍​മ​ന്ദ്​ പ്ര​വി​ശ്യ​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. വ​ട​ക്ക​ന്‍ അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ ​ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ മ​സാ​റെ ശ​രീ​ഫ്​ ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ ത​ങ്ങ​ള്‍ നീ​ങ്ങു​ന്ന​തെ​ന്ന്​ താ​ലി​ബാ​ന്‍ അ​റി​യി​ച്ചു. ബ​ല്‍​ഖ്, ബ​ഡ​ഖ​ഷ​ന്‍, പ​ഞ്ച്​​ഷി​ര്‍ പ്ര​വി​ശ്യ​ക​ളു​െ​ട വ​ട​ക്ക​ന്‍ ജി​ല്ല​ക​ള്‍​ക്കു​ സ​മീ​പം താ​ലി​ബാ​ന്‍ എ​ത്തി​യ​താ​യാ​ണ്​ ഒ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന വി​വ​രം.

അ​തേ​സ​മ​യം, ക​ര-​വ്യോ​മ ആ​​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ 24 മ​ണി​ക്കൂ​റി​നി​ടെ 579 താ​ലി​ബാ​ന്‍ സം​ഘാം​ഗ​ങ്ങ​ളെ വ​ധി​ച്ച​താ​യി അ​ഫ്​​ഗാ​ന്‍ ​സൈ​ന്യം അ​റി​യി​ച്ചു. ന​ങ്ക​ഹാ​ര്‍, ഖോ​സ്​​ത്, ലോ​ഗ​ര്‍, പ​ക്​​തി​യ, ഹെ​റാ​ത്ത്, ഫ​റാ​ഹ്, ജൗ​സ്​​ജാ​ന്‍, സ​മ​ന്‍​ഗ​ന്‍, ഹെ​ല്‍​മ​ന്ദ്, ത​ഖ​ര്‍, കു​ന്ദു​സ്, പ​ഞ്ച്​​ഷി​ര്‍ പ്ര​വി​ശ്യ​ക​ളി​ലാ​ണ്​ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​തെ​ന്ന്​ അ​ഫ്​​ഗാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related News