Loading ...

Home Kerala

ഓണച്ചന്തകള്‍ ഇന്ന് മുതല്‍, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ സജ്ജമാണ്. 75 പേര്‍ക്ക് മാത്രമായിരിക്കും ഒരു ദിവസം ഒരു ഓണച്ചന്തയില്‍ പ്രവേശനം. മുന്‍കൂട്ടി ടോക്കണ്‍ നല്‍കിയാണ് പ്രവേശനത്തിനുള്ള സമയം ക്രമീകരിക്കുന്നത്. പൊതുവിപണിയെക്കാളും 30 ശതമാനം വിലക്കിഴിവിലാണ് സാധനങ്ങള്‍ ലഭ്യമാക്കുക. രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാകും ഓണച്ചന്തകളുടെ സമയം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഓണച്ചന്തകളുടെ പ്രവര്‍ത്തനം.

Related News