Loading ...

Home Kerala

സൗജന്യ ഓണക്കിറ്റ് വിതരണം മന്ദഗതിയില്‍

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണം മന്ദഗതിയില്‍. ഇതുവരെ ഇരുപത് ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കിറ്റ് ലഭിച്ചത്. 15 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. ജൂലൈ 31ന് ആരംഭിച്ച്‌ 16നകം പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്.39 ലക്ഷത്തിലേറെ വരുന്ന മുന്‍ഗണനാ കാര്‍ഡുകളായ എഎവൈ, പിഎച്ച്‌എച്ച്‌ എന്നിവയ്ക്കുള്ള വിതരണം കഴിഞ്ഞ ശനിയോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതും കഴിഞ്ഞിട്ടില്ല. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള കിറ്റും പൂര്‍ണമായും പല റേഷന്‍ കടകളിലുമെത്തിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവനായി എത്തിക്കാമെന്നാണ് റേഷന്‍ കടയുടമകള്‍ക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്. കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ പാക്കിങ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിലെ കാലതാമസമാണ് കിറ്റ് വിതരണം ഇഴഞ്ഞുനീങ്ങാന്‍ കാരണമാകുന്നതും.

Related News