Loading ...

Home Australia/NZ

കൊറോണ വ്യാപനം ;ഓസ്‌ട്രേലിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ജപ്പാനിൽ ലുപിത് ചുഴലിക്കാറ്റെത്തുന്നു; 3 ലക്ഷത്തോളം ജനങ്ങളെ ഒഴിപ്പിക്കുന്നു,വിമാന സര്‍വീസുകള്‍ റദ്ദാക്കി
ന്യൂസൗത്ത് വെയില്‍സ്:കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായി അടച്ചിട്ടാണ് പ്രതിരോധം. രാജ്യത്ത് ഇന്നലെ 4,482 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 4,232 കേസുകള്‍ ന്യൂസൗത്ത് വെയില്‍സിലാണ്. രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നതിനാല്‍ ഇവിടം പൂര്‍ണ്ണമായി അടച്ചിട്ടു. ക്യൂന്‍സ് ഐലന്റില്‍ 132 പേര്‍ക്ക് രോഗം ബാധിച്ചു. ഇതേ സമയം ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി, ടാസ്മാനിയ, നോര്‍ത്തേണ്‍ ടെറിട്ടറി എന്നീ സംസ്ഥാനങ്ങളില്‍ രോഗ ബാധിതര്‍ ആരും തന്നെ ഇല്ല. രാജ്യത്ത് ആകെ 935 കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കര്‍ശന ഉപാധികളോടെ മാത്രമേ സ്വകാര്യ വാഹനയാത്ര അനുവദിക്കുന്നുളളു. പൊതുഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു. ഒരേ വീട്ടില്‍ താമസിക്കുന്ന ബന്ധുക്കള്‍ക്ക് മാത്രമാണ് കൂടെ യാത്രക്ക് അനുമതി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം കുറഞ്ഞ സമയം പ്രവര്‍ത്തിക്കാം. ഷോപ്പിങ് മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല. ഭാഗീകമായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു.

സര്‍ക്കാറിന്റെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച്‌ സിഡ്‌നി നഗരത്തില്‍ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിന്റ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങളില്‍ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്.

Related News