Loading ...

Home International

ഇന്ത്യ ഉള്‍പ്പടെ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ചൂടും വേനല്‍ക്കാല മണ്‍സൂണും വര്‍ധിക്കും; ഐപിസിസി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയടക്കമുള്ള ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ വളരെ പ്രകടമാണെന്ന് തെളിയിക്കുകയാണ് ഐപിസിസി റിപ്പോര്‍ട്ട്. വരും വര്‍ഷങ്ങളില്‍ ചൂട് തരംഗങ്ങളും ഈര്‍പ്പമുള്ള ചൂട് സമ്മര്‍ദ്ദവും കൂടുതല്‍ തീവ്രവും പതിവുള്ളതുമായിരിക്കുമെന്ന് ഐപിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു. വേനല്‍ക്കാല മഴയും വര്‍ധിക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് എന്ന കോണ്‍ഗ്ലേവിന്റേതാണ് ഈ റിപ്പോര്‍ട്ട്.

ലോകനേതാക്കള്‍ക്ക് അവരുടെ നയങ്ങള്‍ അറിയിക്കുന്നതിനായി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്നതിനും രൂപീകരിച്ചിട്ടുള്ള ഐപിസിസിയുടെ റിപ്പോര്‍ട്ടിനെ ഏറെ പ്രാധാന്യത്തോടെയാണ് ആഗോള സമൂഹം ഉറ്റുനോക്കുന്നത്. 60-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 234 പ്രമുഖ ശാസ്ത്രജ്ഞരില്‍ നിന്നുള്ള അഞ്ച് വര്‍ഷത്തെ വിലയിരുത്തല്‍, എഴുത്ത്, അവലോകനം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഇത് പ്രകാരം 1850-1900 കാലഘട്ടത്തെ അപേക്ഷിച്ച്‌ ഇപ്പോള്‍ ഉപരി താപനിലയില്‍ കൃത്യമായ വര്‍ധനവ് ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യക്തമാണ്. തണുപ്പിന്റെ തീവ്രത കുറയുമ്ബോള്‍ ചൂട് അസഹനീയമായ രീതിയില്‍ വര്‍ധിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ തീവ്രമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഷ്യന്‍ മേഖലയില്‍ സമുദ്ര ഉഷ്‌ണതരംഗങ്ങള്‍ വര്‍ധിക്കുകയും ശരാശരിയിലും കനത്ത മഴയുണ്ടാകുകയും ചെയ്യുമെന്ന് ഐപിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

മേഘവിസ്ഫോടനങ്ങളും പേമാരിയും പതിവാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം എന്നുപറയുന്നത്. നിമിഷങ്ങള്‍ കൊണ്ട് മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവന്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലാകുന്നു. പൊതുവേ, മണിക്കൂറില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍, അതിനെ മേഘസ്ഫോടനം എന്നുവിളിക്കാം. കേരളത്തിലടക്കം ചെറു മേഘ വിസ്ഫോടനങ്ങള്‍ പതിവാകുന്നെന്ന് നേരത്തെ കുസാറ്റിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

വടക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളില്‍ ചൂട് കാലാവസ്ഥ സീസണ്‍ വര്‍ധിക്കാനും സാധ്യത കൂടുതലാണ്. ഹിമപാളികള്‍ ഉരുകുന്നത് കാലാനുസൃതമായ മഞ്ഞുവീഴ്ച, ഹിമപാതം എന്നിവ -ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കുറയാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു. ഏഷ്യന്‍ ഉയര്‍ന്ന പര്‍വതനിരകളിലെ ഹിമാനികളുടെ ഒഴുക്ക് 21-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ വര്‍ദ്ധിക്കും, തുടര്‍ന്ന് ഹിമാനിയുടെ സംഭരണം നഷ്ടപ്പെട്ടതിനാല്‍ ഒഴുകുന്നത് കുറയുകയും ചെയ്യാം.

തെക്ക്, തെക്കുകിഴക്കന്‍ ഏഷ്യന്‍ മണ്‍സൂണ്‍ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ദുര്‍ബലമാകും. സമീപഭാവിയില്‍, തെക്ക്, തെക്കുകിഴക്കന്‍ ഏഷ്യന്‍ മണ്‍സൂണ്‍, കിഴക്കന്‍ ഏഷ്യന്‍ വേനല്‍ മണ്‍സൂണ്‍ മഴ ആന്തരിക വ്യതിയാനത്തിന്റെ സ്വാധീനം ചെലുത്തും. ദീര്‍ഘകാലാടിസ്ഥാനത്തില്‍, തെക്ക്, തെക്കുകിഴക്കന്‍ ഏഷ്യന്‍ മണ്‍സൂണും കിഴക്കന്‍ ഏഷ്യന്‍ വേനല്‍ മണ്‍സൂണ്‍ മഴയും വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

Related News