Loading ...

Home Kerala

ലോ​ക്ക് അ​ഴി​ച്ചു; കേരളത്തിൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം മൂ​ലം ദീ​ര്‍​ഘ​കാ​ല​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​ലാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നു. ബീ​ച്ചു​ക​ളും തു​റ​സാ​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് തു​റ​ന്ന​ത്.

ഒ​രു ഡോ​സ് വാ​ക്സി​നെ​ടു​ത്ത​വ​ര്‍​ക്കും 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ര്‍​ക്കും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാം. ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ള്‍ എ​ല്ലാം ഒ​രു ഡോ​സ് വാ​ക്സി​ന്‍ എ​ങ്കി​ലും നി​ര്‍​ബ​ന്ധ​മാ​യും എ​ടു​ത്തി​രി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക അ​ക​ല​വും മാ​സ്കും നി​ര്‍​ബ​ന്ധ​മാ​യി​രി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബീ​ച്ചു​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച്‌ കു​ടും​ബ​മാ​യി എ​ത്താ​നും അ​നു​മ​തി ന​ല്‍​കി.

മൂ​ന്നാ​ര്‍, പൊ​ന്‍​മു​ടി, തേ​ക്ക​ടി, വ​യ​നാ​ട്, ബേ​ക്ക​ല്‍, കു​ട്ട​നാ​ട്, കോ​വ​ളം ഉ​ള്‍​പ്പ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​ന്ന് മു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്കെ​ത്താം. നിയന്ത്രണങ്ങള്‍ നീക്കിയതോടെ വിനോദ സഞ്ചാര മേഖല സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Related News