Loading ...

Home International

ഉത്തരകൊറിയയില്‍ വെള്ളപ്പൊക്കം; ആ​​​യി​​​രത്തിലധികം ത​​​ക​​​ര്‍​​​ന്നു

പ്യോ​​​ഗ്യാം​​​ഗ്: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ കി​​​ഴ​​​ക്ക​​​ന്‍‌ മേ​​​ഖ​​​ല​​​യി​​​ല്‍ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ര്‍​​​ന്നു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ല്‍ ആ​​​യി​​​രം വീ​​ടു​​ക​​​ള്‍ ത​​​ക​​​ര്‍​​​ന്നു. അ​​​യ്യാ​​​യി​​​രം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യെ​​​ന്നും സ​​​ര്‍​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള കെ​​​സി​​​ടി​​​വി റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തു. കൃ​​​ഷി​​​ഭൂ​​​മി​​​ക​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​യി ന​​​ശി​​​ച്ച​​​ത് ഭ​​​ക്ഷ്യ​​​പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ​​​യും ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ള്‍ മൂ​​​ലം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക​​​നി​​​ല ഏ​​​റെ പ​​​രു​​​ങ്ങ​​​ലി​​​ലാ​​​ണ്. ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ല്‍​​​ക്കൂ​​​ര​​​യ്ക്കൊ​​​പ്പം വെ​​​ള്ളം പൊ​​​ങ്ങി​​​യ​​​തി​​​ന്‍റെ​​​യും റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും ന​​​ശി​​​ച്ച​​​തി​​​ന്‍റെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ള്‍ കെ​​​സി​​​ടി​​​വി പു​​​റ​​​ത്തു​​​വി​​​ട്ടു. ദു​​​രി​​​താ​​​ശ്വാ​​​സ​​​പ്ര​​​വ​​​ര്‍​​​ത്തി​​​ന് പ​​​ട്ടാ​​​ളം നേ​​​തൃ​​​ത്വം ന​​​ല്കാ​​​ന്‍ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ന്‍ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

Related News