Loading ...

Home Kerala

ബലിയിടാന്‍ പോയ വിദ്യാര്‍ത്ഥിക്ക് 2000 രൂപ പിഴ ചുമത്തി 500 രൂപയുടെ രസീത് നല്‍കിയ സംഭവം: പോലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കര്‍ക്കിടക വാവുദിനമായ ഇന്നലെ പിതൃബലി അര്‍പ്പിക്കാന്‍ പോയ 19കാരനേയും അമ്മയേയും തടഞ്ഞ് 2000 രൂപ പിഴ ചുമത്തുകയും 500 രൂപയുടെ മാത്രം രസീത് നല്‍കുകയും ചെയ്ത സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. സി.പി.ഒ അരുണ്‍ ശശിയെ ആണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ശ്രീകാര്യം സി.ഐയ്‌ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.

ബലിയിടാന്‍ പോയ വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തിയതിനും പിഴ അടച്ചതില്‍ രസീതില്‍ തുക കുറഞ്ഞുപോയതിനുമാണ് നടപടി. തിരുവനന്തപുരം ശ്രീകാര്യത്തായിരുന്നു സംഭവം. അമ്മയുടെ അച്ഛന് ബലിയിടാന് പോയത്. ക്ഷേത്രത്തില്‍ ബലിയിടല്‍ ചടങ്ങ് നടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. എന്നാല്‍ ക്ഷേത്രം ഭാരവാഹികളുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ചടങ്ങുണ്ടെന്ന മറുപടി ലഭിച്ചു. ഇക്കാര്യം അറിയിച്ചിട്ടും പോലീസ് പോകാന്‍ അനുവദിച്ചില്ല. ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നിട്ടും വിവാദമുണ്ടാക്കുന്ന നടപടി ഉണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണറുടെ നടപടി.

വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തില്‍ ബലയിടാന്‍ പോകവേയാണ് നവിന്‍ എന്ന വിദ്യാര്‍ത്ഥിയെ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞത്. ടോക്കണ്‍ അനുസരിച്ചാണ് ഇവര്‍ ക്ഷേത്രത്തിലേക്ക് പോയത്. മടങ്ങിപ്പോകാമെന്ന് പറഞ്ഞിട്ടും അംഗീകരിക്കാതെ പിഴ ചുമത്തുകയും ലോക്ഡൗണ്‍ ലംഘനത്തിന് പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു. ഇവരുടെ വാഹനം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള എടിഎമ്മില്‍ എത്തിയാണ് നവീന്‍ പണമെടുത്ത് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയത്. വീട്ടിലെത്തി രസീത് പരിശോധിച്ചപ്പോഴാണ് 500 രൂപയാണ് എഴുതിയതെന്ന് വ്യക്തമായത്.

പോലീസിനോട് വിവരം തിരക്കിയപ്പോള്‍ പിശക് പറ്റിയതാണെന്ന മറുപടിയാണ് നല്‍കിയത്. പ്ലസ് ടു കഴിഞ്ഞ ഉരിപഠനത്തിന് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു നവീന്‍.

Related News