Loading ...

Home Kerala

ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം:കേരളത്തിലെ കു​ട്ടി​ക​ള്‍​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ കൂ​ടു​ന്നതായി പഠനം

തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം കു​ട്ടി​ക​ള്‍​ക്ക് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നു​വെ​ന്ന് പ​ഠ​ന​ങ്ങ​ള്‍. 36 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് ക​ഴു​ത്ത് വേ​ദ​ന​യും 36 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് ത​ല​വേ​ദ​ന​യും 27 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് ക​ണ്ണു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി നി​യ​മ​സ​ഭ​യി​ല്‍ പറഞ്ഞു. എ​സ്‌​സി​ഇ​ആ​ര്‍​ടി ന​ട​ത്തി​യ പ​ഠ​നം ഉ​ദ്ധ​രി​ച്ചാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍​ക്കു പ്ര​ത്യേ​ക ശ്ര​ദ്ധ​യും വ്യാ​യാ​മ​വും ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​വ​രെ പൂ​ന്തോ​ട്ട നി​ര്‍​മാ​ണ​ത്തി​ലും പ​ച്ച​ക്ക​റി കൃ​ഷി​യി​ലും ഏ​ര്‍​പ്പെ​ടു​ത്ത​ണം. അ​ടു​ക്ക​ള ജോ​ലി​യി​ല്‍ സ​ഹാ​യി​ക്കാ​ന്‍ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ ഏ​ജ​ന്‍​സി​ക​ളു​ടെ​യും നി​ര്‍​ദേ​ശം ല​ഭി​ച്ചാ​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി തു​റ​ക്കു​മെ​ന്നും മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

Related News