Loading ...

Home Europe

കൊറോണ ഹെല്‍ത്ത് പാസിനെതിരെ യൂറോപ്പില്‍ വ്യാപക പ്രതിഷേധം;തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍

പാരീസ് / റോം : ഫ്രാന്‍സിലും ഇറ്റലിയിലും നടപ്പിലാക്കുന്ന കൊറോണ ഹെല്‍ത്ത് പാസ്സിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള നിര്‍ബന്ധിത വാക്‌സിനേഷനുമെതിരേ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍ നടപടി തങ്ങളുടെ പൗരസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ച്‌ ലക്ഷങ്ങള്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി.

ഫ്രാന്‍സില്‍ നടന്ന റാലികളില്‍ രണ്ടര ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കോടതിയുടെ അംഗീകാരത്തോടെയാണ് പാസും വാക്‌സിനേഷനും നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ നാലാം തരംഗത്തിന്റെ വ്യാപന ഘട്ടത്തിലാണ് രാജ്യമെന്നാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസം പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍ ഹെല്‍ത്ത് പാസ് പ്രഖ്യാപിച്ചതിനുശേഷം വാക്‌സിനേഷന്‍ ഊര്‍ജിതമാണ്.

ഇറ്റലിയില്‍ ഗ്രീന്‍ പാസ് നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. പ്രധാന നഗരമായ മിലാനില്‍ ആയിരങ്ങള്‍ പ്രകടനം നടത്തി. അദ്ധ്യാപകര്‍ക്കും ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കുമാണ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്.

വ്യക്തികളുടെ കൊറോണ വിവരങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന പാസുകളില്‍ രേഖപ്പെടുത്തും. വാക്‌സിന്‍ നടത്തിയിട്ടുണ്ടോ, അടുത്ത കാലത്തായി നടത്തിയ കൊറോണ പരിശോധനയുടെ ഫലം എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാസ്. ബാറുകള്‍, റസ്‌റ്റോറന്റുകള്‍, ട്രെയിനിലും വിമാനത്തിലുമുള്ള ദീര്‍ഘദൂര യാത്ര എന്നിവയ്‌ക്ക് ഇന്ന് മുതല്‍ ഹെല്‍ത്ത് പാസ് ജര്‍മ്മനി നിര്‍ബന്ധമാക്കി.

സിനിമാ ശാലകളില്‍ പ്രവേശനത്തിനും വലിയ പരിപാടികളില്‍ പങ്കെടുക്കുന്നതിനും നേരത്തെ പാസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇറ്റലിയില്‍ മ്യൂസിയം, കായിക വേദികള്‍ എന്നിവിടങ്ങളിലും അദ്ധ്യാപകര്‍, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കും പ്രവേശനത്തിന് ഗ്രീന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

Related News