Loading ...

Home International

ഗ്രീസിനെ വിഴുങ്ങി കാട്ടുതീ; ആയിരങ്ങളെ ഒഴിപ്പിച്ചു

ആ​​​ഥ​​​ന്‍​​​സ്: ഗ്രീ​​​സി​​​ലു​​​ട​​​നീ​​​ളം വ്യാ​​​പി​​​ക്കു​​​ന്ന കാ​​​ട്ടു​​​തീ​​​ക​​​ളി​​​ല്‍ വ്യാ​​​പ​​​ക​​​ നാ​​​ശ​​​ന​​​ഷ്ടം. അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​നാം​​​ഗം അ​​​ട​​​ക്കം ര​​​ണ്ടു പേ​​​ര്‍ മരിച്ചു. 20 പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ആ​​​ഥ​​​ന്‍​​​സി​​​ന്‍റെ പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം 150 കാ​​​ട്ടു​​​തീ​​​ക​​​ളാ​​​ണ് റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്ത​​​ത്. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ ആ​​​യി​​​ര​​​ങ്ങ​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. ശ​​​ക്ത​​​മാ​​​യ കാ​​​റ്റുമൂ​​​ലം തീ​​​യ​​​ണ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ വി​​​ജ​​​യി​​​ക്കു​​​ന്നി​​​ല്ല. à´†â€‹â€‹â€‹à´¥â€‹â€‹â€‹à´¨àµâ€â€‹â€‹â€‹à´¸à´¿â€‹â€‹â€‹à´¨àµâ€à´±àµ† വ​​​ട​​​ക്കു​​​ഭാ​​​ഗ​​​ത്താ​​​ണ് ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യി കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്ന​​​ത്. ഭ​​​വ​​​ന​​​ങ്ങ​​​ളും വാ​​​ഹ​​​ന​​​ങ്ങ​​​ളും വ്യാ​​​പ​​​ക​​​മാ​​​യി ന​​​ശി​​​ച്ചു.

എ​​​വി​​​യ ദ്വീ​​​പി​​​ലും ഒ​​​ളി​​​ന്പി​​​ക്സി​​​ന്‍റെ ജ​​​ന്മ​​​ദേ​​​ശ​​​മാ​​​യ ഒ​​​ളി​​​ന്പി​​​യ​​​യി​​​ലും സ്ഥി​​​തി ഭ​​​യാ​​​ന​​​ക​​​മാ​​​ണെ​​​ന്ന് റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളി​​​ല്‍ പ​​​റ​​​യു​​​ന്നു. എ​​​വി​​​യ ദ്വീ​​​പി​​​ലെ ഒ​​​ട്ട​​​ന​​​വ​​​ധി​​​പ്പേ​​​രെ ബോ​​​ട്ടു​​​ക​​​ളി​​​ല്‍ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.
വെ​​​ള്ളം ത​​​ളി​​​ക്കു​​​ന്ന ഇ​​​രു​​​പ​​​തു വി​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളാ​​​ണ് കാ​​​ട്ടു​​​തീക്കെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ 40 ഡി​​​ഗ്രി സെ​​​ല്‍​​​ഷ​​​സ് വ​​​രെ ഉ​​​യ​​​ര്‍​​​ന്ന താ​​​പ​​​നി​​​ല ചെ​​​റു​​​താ​​​യി താ​​​ണി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ കാ​​​ട്ടു​​​തീ വ്യാ​​​പ​​​ന​​​ത്തി​​​ന് ഉ​​​ട​​​ന്‍ ശ​​​മ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ല.

കാ​​​ലാ​​​വ​​​സ്ഥാ​​​ വ്യ​​​തി​​​യാ​​​നം സൃ​​​ഷ്ടി​​​ക്കു​​​ന്ന ദു​​​ര​​​ന്ത​​​ഫ​​​ല​​​ങ്ങ​​​ളു​​​ടെ നേ​​​ര്‍​​​ക്കാ​​​ഴ്ച​​​യ്ക്കാ​​​ണ് ഗ്രീ​​​സ് സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​ര്യാ​​​ക്കോ​​​സ് മി​​​റ്റ്സോ​​​താ​​​ക്കീ​​​സ് പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക, ബ്രി​​​ട്ട​​​ന്‍, ഫ്രാ​​​ന്‍​​​സ് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ള്‍ തീ​​​യ​​​ണ​​​യ്ക്കാ​​​നു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​ ഗ്രീ​​​സി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​യ​​​ല്‍​​​രാ​​​ജ്യ​​​മാ​​​യ തു​​​ര്‍​​​ക്കി​​​യും കാ​​​ട്ടു​​​തീ വ്യാ​​​പ​​​നം നേ​​​രി​​​ടു​​​ന്നു. തു​​​ര്‍​​​ക്കി​​​യു​​​ടെ തെ​​​ക്ക​​​ന്‍ തീ​​​ര​​​ത്ത് പ​​​ട​​​രു​​​ന്ന കാട്ടുതീയില്‍ എ​​​ട്ടു പേ​​​ര്‍ മ​​​രി​​​ച്ചു. പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി.

Related News