Loading ...

Home International

പശ്ചിമ സഹാറയില്‍ ബോട്ട്​ മുങ്ങി സ്​ത്രീകളും കുട്ടികളുമുള്‍പെടെ 42 അഭയാര്‍ഥികള്‍ മരിച്ചു

മഡ്രിഡ്​: പശ്​ചിമ സഹാറയില്‍നിന്ന്​ യൂറോപിലേക്ക്​ പുറപ്പെട്ട അഭയാര്‍ഥികളുടെ ബോട്ട്​ അറ്റ്​ലാന്‍റികില്‍ മുങ്ങി 30 സ്​ത്രീകളും എട്ട്​ കുട്ടികളുമുള്‍​െപടെ 42 പേര്‍ മരിച്ചതായി സംശയം. പശ്​ചിമ സഹാറയിലെ ദഖ്​ലക്കടുത്താണ്​ സംഭവം. ബോട്ടിലുണ്ടായിരുന്ന 10 പേരെ മാത്രമാണ്​ രക്ഷപ്പെടുത്താനായത്​.

ആഫ്രിക്കയില്‍നിന്ന്​ അഭയാര്‍ഥികള്‍ കൂട്ടമായി യൂറോപിലേക്ക്​ കടക്കുന്ന കേന്ദ്രങ്ങളിലൊന്നാണ്​ മൊറോക്കോ തങ്ങളുടെതെന്ന്​ അവകാശപ്പെടുന്ന പശ്​ചിമ സഹാറ. കഴിഞ്ഞ ദിവസം സമാനമായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബോട്ട്​ മറിഞ്ഞ്​ നിരവധി ​േ​പരെ കാണാതായിരുന്നു. 30 പേരെ രക്ഷപ്പെടുത്തിയ ഇവിടെ 59 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്​.

ആഫ്രിക്കയുടെ പശ്​ചിമ മേഖലകളില്‍നിന്ന്​ സ്​പെയിനിലെ കാനറി ദ്വീപ്​ വഴി യൂറോപി​േലക്ക്​ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ ഏറെയാണ്​. ഒട്ടും സുരക്ഷിതമല്ലാത്ത പഴഞ്ചന്‍ ബോട്ടുകളിലെ യാത്ര ദുരന്തത്തില്‍ കലാശിക്കുന്നത്​ തുടര്‍ക്കഥയാണ്​. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം ഇവിടെ 250 ലേറെ പേര്‍ മുങ്ങിമരിച്ചതായി യു.എന്‍ കുടിയേറ്റ സംഘടന പറയുന്നു.

Related News