Loading ...

Home National

ല​ഡാ​ക്കി​ലെ മ​ഞ്ഞു​രു​കുന്നു; ഇ​ന്ത്യ​യും ചൈ​ന​യും ഗോ​ഗ്ര​യി​ല്‍​നി​ന്നും സേ​ന​യെ പി​ന്‍​വ​ലി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യും ചൈ​ന​യും കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗോ​ഗ്ര മേ​ഖ​ല​യി​ല്‍​നി​ന്നും പൂ​ര്‍​ണ​മാ​യും പി​ന്‍​വാ​ങ്ങി. ഇ​രു​വി​ഭാ​ഗ​വും സേ​ന​യെ പി​ന്‍​വ​ലി​ച്ചു. പ്ര​ദേ​ശ​ത്തെ യ​ഥാ​ര്‍​ഥ നി​യ​ണ​ന്ത്ര​ണ​രേ​ഖ പു​ന​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

പ​ന്ത്ര​ണ്ടാം ക​മാ​ന്‍​ഡ​ര്‍ ത​ല ച​ര്‍​ച്ച​യി​ലെ ധാ​ര​ണ​പ്ര​കാ​ര​മാ​ണ് നി​ര്‍​ണാ​യ​ക നീ​ക്കം. ഇ​വി​ടെ ന​ട​ത്തി​യ താ​ല്‍​ക്കാ​ലി​ക നി​ര്‍​മാ​ണ​ങ്ങ​ളെ​ല്ലാം ഇ​രു​വി​ഭാ​ഗ​വും പൊ​ളി​ച്ചു​നീ​ക്കി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പി​ന്മാ​റ്റം ന​ട​ന്ന​തെ​ന്ന് ക​ര​സേ​ന അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ചു​ഷു​ല്‍ മോ​ള്‍​ഡോ പോ​യി​ന്‍റി​ലാ​ണ് ച​ര്‍​ച്ച ന​ട​ന്ന​ത്. ച​ര്‍​ച്ച​ക​ള്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ‍​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും ഇ​രു​പ​ക്ഷ​വും ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​നി​ച്ചു. സം​ഘ​ര്‍​ഷം മൂ​ര്‍ഛി​ച്ച ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യ് മു​ത​ല്‍ ഗോ​ഗ്ര മേ​ഖ​ല​യി​ല്‍ ഇ​രു​സൈ​ന്യ​വും മു​ഖാ​മു​ഖം നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

Related News