Loading ...

Home National

ഇന്ത്യയിൽ പ്രായമായവര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്

 à´¨àµà´¯àµ‚ഡല്‍ഹി: രാജ്യത്ത് പ്രായമായവര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 16.5 ശതമാനമാണ് പ്രായമായ ആളുകളുടെ ജനസംഖ്യ. തമിഴ്‌നാട് (13.6%), ഹിമാചല്‍ പ്രദേശ് (13.1%), പഞ്ചാബ് (12.6%), ആന്ധ്രാപ്രദേശ് (12.4%) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. അറുപതിന് മുകളില്‍ പ്രായമുള്ള ആളുകളുടെ എണ്ണമാണ് കണക്കാക്കിയിരിക്കുന്നത്.

പ്രായമായ ആളുകള്‍ ഏറ്റവും കുറവുള്ള സംസ്ഥാനം ബീഹാര്‍ ആണ്. ഉത്തര്‍പ്രദേശില്‍ 8.1 ശതമാനവും അസമില്‍ 8.2 ശതമാനവുമാണ് പ്രായമുള്ള ആളുകളുടെ ജനസംഖ്യ. 2011മുതല്‍ 2036വരെ ഇന്ത്യയിലെയും സംസ്ഥാനങ്ങളിലെയും ജനസംഖ്യാ പ്രവചനങ്ങളെക്കുറിച്ചുള്ള സാങ്കേതിക ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ (2001-2011, 2011-2021) പ്രായമായവരുടെ എണ്ണം 36% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2031ല്‍ കേരളത്തിലെ മുതിര്‍ന്ന ആളുകളുടെ ജനസംഖ്യ 20.9ശതമാനമാണെന്നാണ് അനുമാനം. സാമ്പത്തിക മുന്നേറ്റവും മെച്ചപ്പെട്ട ആരോഗ്യ സംവിധാനവുമാണ് പ്രായമായവരുടെ ജനസംഖ്യ ഉയരാന്‍ കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.


Related News