Loading ...

Home National

ജഡ്​ജിമാര്‍ക്കെതിരായ ഭീഷണി: സി.ബി.ഐക്ക്​ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ജഡ്​ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍​ സി.ബി.ഐക്ക്​ സുപ്രീംകോടതിയുടെ വിമര്‍ശനം. ജഡ്​ജിക്ക്​ ഭീഷണിയുണ്ടായപ്പോള്‍ സി.ബി.ഐയും മറ്റ്​ അന്വേഷണ ഏജന്‍സികളും കാര്യമായി പ്രതികരിച്ചില്ലെന്ന്​ സുപ്രീംകോടതി കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി സി.ബി.ഐക്ക്​ നോട്ടീസ്​ അയച്ചു. കേസ്​ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

സി.ബി.ഐ അവരുടെ സമീപനം ഇതുവരെ മാറ്റിയിട്ടില്ല. ജഡ്​ജിമാര്‍ പരാതിനല്‍കു​േമ്ബാള്‍ അതില്‍ പ്രതികരിക്കാന്‍ സി.ബി.ഐയും ഇന്‍റലിജന്‍സ്​ ബ്യൂറോയും തയാറാവുന്നില്ല. അന്വേഷണ ഏജന്‍സികള്‍ അവരെ സഹായിക്കാനായി മുന്നോട്ട്​ വരുന്നില്ലെന്നും ചീഫ്​ ജസ്റ്റിസ്​ എന്‍.വി.രമണ കുറ്റപ്പെടുത്തി.

ജഡ്​ജിയുടെ കൊലപാതക കേസ്​ സി.ബി.ഐക്ക്​ കൈമാറിയ സംസ്ഥാന സര്‍ക്കാറിനേയും കോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേസില്‍ നിന്നും കൈ കഴുകയാണെന്ന്​ കോടതി വിമര്‍ശിച്ചു.



Related News