Loading ...

Home Kerala

കിഫ്ബിയെ വിമര്‍ശിച്ച്‌ ഭരണപക്ഷ എംഎല്‍എമാരായ കെ ബി ഗണേഷ് കുമാറും എഎന്‍ ഷംസീറും

കിഫ്ബിയെ വിമര്‍ശിച്ച്‌ ഭരണപക്ഷ എംഎല്‍എമാരായ കെ ബി ഗണേഷ് കുമാറും എഎന്‍ ഷംസീറും. എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ എന്തിന് പുറത്തു നിന്ന് കണ്‍സള്‍ട്ടന്‍റുമാരെ കൊണ്ടുവരുന്നുവെന്ന് ഗണേശ് കുമാര്‍ ചോദിച്ചു. വലിയൊരു ശതമാനം തുക കണ്‍സള്‍ട്ടന്‍റുമാര്‍ കൊണ്ടുപോകുകയാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു. ഗണേശ് കുമാറിന്‍റെ വിമര്‍ശനത്തെ എഎന്‍ ഷംസീറും പിന്തുണച്ചു.

കിഫ്ബി പദ്ധതികള്‍ അനുവദിക്കപ്പെട്ട പൊതുമരാമത്ത് റോഡ് നിര്‍മ്മാണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തടസങ്ങളുണ്ടാകുന്നു. ഇത് പരിശോധിക്കണമെന്നാണ് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടത്. കോടിക്കണക്കിന് രൂപ ശമ്ബളം കൊടുക്കുന്ന പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനിയര്‍മാരുണ്ടാകുമ്ബോള്‍ എന്തിനാണ് കണ്‍സല്‍ടന്‍സികളെ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.




Related News