Loading ...

Home International

ഇറാനെതിരെ യുദ്ധഭീഷണിയുമായി ഇസ്രായേല്‍; സൈനിക വിഭാഗങ്ങള്‍ സജ്ജമെന്ന്​ ഇറാന്‍

യുദ്ധഭീഷണി മുഴക്കി ഇസ്രായേലും ഇറാനും രാജ്യത്തിന്‍റെ സുരക്ഷക്ക്​ ഇറാനെ അമര്‍ച്ച ചെയ്യാതെ രക്ഷയില്ലെന്ന്​​ ഇസ്രായേല്‍ വ്യക്​തമാക്കി. അതേ സമയം ഏതൊരു ആക്രമണത്തിനും പതിന്‍മടങ്ങ്​ ശേഷിയുള്ള പ്രത്യാക്രമണം ഉറപ്പാണെന്ന്​ ഇറാനും തിരിച്ചടിച്ചു. അതിനിടെ, ഗള്‍ഫ്​ സമുദ്രത്തില്‍ കപ്പല്‍ അക്രമിക്കപ്പെട്ട സംഭവം നാളെ യു.എന്നില്‍ ചര്‍ച്ച ചെയ്യുമെന്ന്​ ബ്രിട്ടന്‍ അറിയിച്ചു. ഗള്‍ഫ്​ സമുദ്രത്തില്‍ നടന്ന കപ്പല്‍ ആക്രമണവും ലബനാനില്‍ നിന്നുള്ള റോക്കറ്റാക്രമണവും മുന്‍നിര്‍ത്തി രാജ്യം ഇറാനെതി​രെ യുദ്ധസജ്ജമാണെന്ന്​ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗന്‍റ​സ്​ പറഞ്ഞു. ഇസ്രായേലിന്‍റെ സുരക്ഷയാണ്​ പ്രധാനം. അതിന്​ ഏതറ്റം വരെ പോകാനും മടിക്കില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ്​ നല്‍കി. എന്നാല്‍ ഗള്‍ഫ്​ മേഖലയില്‍ പ്രശ്​നങ്ങള്‍ കുത്തിപ്പൊക്കാന്‍ അമേരിക്കയും ഇസ്രായേലും ആസൂത്രിത നീക്കമാണ്​ നടത്തുന്നതെന്ന്​ സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. തങ്ങളുടെ സേനാവിഭാഗങ്ങള്‍ ഏതൊരു സാഹചര്യം നേരിടാനും തയാറാണെന്നും ഇറാന്‍ വ്യക്​തമാക്കി. കഴിഞ്ഞ ആഴ്ച ഇസ്രായേലുമായി ബന്​ധപ്പെട്ട ചരക്കുകപ്പല്‍ ഗള്‍ഫില്‍​ ആക്രമിക്കപ്പെട്ടതിന്​  പിന്നാലെയാണ്​ ലബനാനില്‍ നിന്ന്​ ഇസ്രായേലില്‍ മൂന്ന്​ റോക്കറ്റുകള്‍ പതിച്ചത്​. രണ്ട്​ സംഭവങ്ങള്‍ക്കു പിന്നിലും ഇറാന്‍ ആണെന്നാണ്​ ഇസ്രായേല്‍ കുറ്റപ്പെടുത്തല്‍.

Related News