Loading ...

Home Kerala

കോളജുകളില്‍ ഡിഗ്രി, പി.ജി കോഴ്​സുകൾക്ക് സീറ്റ്​ വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്​സ്​ ആന്‍ഡ്​​ സയന്‍സ്​ കോളജുകളില്‍ നിലവിലുള്ള ബിരുദ, ബിരുദാനന്തര കോഴ്​സുകള്‍ക്ക്​ സീറ്റ്​ വര്‍ധിപ്പിച്ച്‌​ ഉത്തരവ്​. ബിരുദകോഴ്​സുകളില്‍ ആകെ സീറ്റ്​ 70 ല്‍ കവിയരുതെന്ന നിബന്ധനയോടെ വര്‍ധന അന​ുവദിക്കും. ബിരുദാനന്തര കോഴ്​സുകളില്‍ ​ സയന്‍സ് വിഷയങ്ങള്‍ക്ക് 25 സീറ്റില്‍ കവിയാതെ വര്‍ധനക്കാണ്​ അനുമതി. ആര്‍ട്സ്, കോമേഴ്സ് വിഷയങ്ങള്‍ക്ക് 30 സീറ്റില്‍ കൂടാതെയുമാണ്​ വര്‍ധന അനുവദിക്കുക.

ഏതെങ്കിലും കോഴ്​സുകളില്‍ നിലവില്‍ ഇതില്‍ കൂടുതല്‍ സീറ്റുകളുണ്ടെങ്കില്‍ അത് തുടര്‍ന്നും ലഭ്യമാക്കാം. സീറ്റ്​ വര്‍ധന​ വേണ​മോ എന്ന കാര്യത്തില്‍ ബന്ധപ്പെട്ട കോളജുകള്‍ക്ക് തീരുമാനമെടുക്കാം. കോളജുകളുടെ സൗകര്യമനുസരിച്ചും നിലവിലുള്ള നിയമപ്രകാരവും സര്‍ക്കാറിന് അധിക ധനബാധ്യത ഉണ്ടാകാത്ത രീതിയിലും അധിക സീറ്റുകള്‍ ഈ അധ്യയനവര്‍ഷംതന്നെ അനുവദിച്ച്‌​ സര്‍വകലാശാലകള്‍ അലോട്ട്മെന്‍റില്‍ ഉള്‍പ്പെടുത്തണമെന്നും പറയുന്നു.

Related News