Loading ...

Home National

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്‍റ്​ സ്​തംഭിച്ചു

ന്യൂ​ഡ​ല്‍​ഹി: സ​ഭ​യി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്​ à´Žà´‚.​പി അ​ര്‍​പി​ത ഘോ​ഷ്,​ സ​ഭ പി​രി​ഞ്ഞ ശേ​ഷം ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​ത്​​ രാ​ജ്യ​സ​ഭ വാ​തി​ലിന്റെ  ചി​ല്ലു ത​ക​ര്‍​ത്തു. പെ​ഗ​സ​സ്​ ചാ​ര​വൃ​ത്തി​യും ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ളും അ​ട​ക്കം വി​ഷ​യം ഉ​ന്ന​യി​ച്ച്‌​ പ്ര​തി​പ​ക്ഷം പാ​ര്‍​ല​മെന്‍റിന്റെ  ഇ​രു​സ​ഭ​ക​ളും ത​ട​സ​പ്പെ​ടു​ത്തി. ബ​ഹ​ള​വും പ്ര​തി​ഷേ​ധ​വും വ​ക​വെ​ക്കാ​തെ ലോ​ക്​​സ​ഭ​യും രാ​ജ്യ​സ​ഭ​യും ബി​ല്ലു​ക​ള്‍ പാ​സാ​ക്കി.

പു​റ​ത്താ​ക്ക​പ്പെ​ട്ട ആ​റ്​ തൃ​ണ​മൂ​ല്‍ à´Žà´‚.​പി​മാ​രും രാ​ജ്യ​സ​ഭ​യു​ടെ 30ാം ലോ ​ബി​ക്ക​ടു​ത്തു​നി​ന്ന്​​ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പാ​ര്‍​ല​മെന്‍റ​റി സു​ര​ക്ഷ വി​ഭാ​ഗം (പി.​എ​സ്.​എ​സ്) പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. സ​ഭ പി​രി​ഞ്ഞ തൊ​ട്ടു​ട​നെ അ​വ​ര്‍ ക​യ​റാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ സ​ഭ അ​ണു​മു​ക്​​ത​മാ​ക്കാ​നാ​യി അം​ഗ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്ന​തി​നാ​ല്‍ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. ത​ട​ഞ്ഞപ്പോ​ള്‍ അ​ര്‍​പി​ത ഘോ​ഷ് ​ വാ​തി​ലിന്റെ  ചി​ല്ല്​ മൊ​ബൈ​ല്‍ കൊ​ണ്ട്​ ഇ​ടി​ച്ചു പൊ​ട്ടി​ച്ചു​വെ​ന്നും സു​ര​ക്ഷ ഓഫി​സ​റാ​യ ച​ന്ദ്ര​ക​ല​ക്ക്​ പ​രി​ക്കേ​റ്റ​താ​യും സു​ര​ക്ഷ വി​ഭാ​ഗം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സ​ഭ പി​രി​ഞ്ഞ ശേ​ഷം രാ​ജ്യ​സ​ഭ​യി​ല്‍ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നി​ടെ ത​ങ്ങ​ളെ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ തൃ​ണ​മൂ​ല്‍ à´Žà´‚.​പി​മാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. സ​ഭാ ​ഉ​പാ​ധ്യ​ക്ഷ​ന്‍ ഹ​രി​വ​ന്‍​ഷ്​ നാ​രാ​യ​ണ്‍ സി​ങ്​ അ​ര്‍​പി​ത ഘോ​ഷിന്റെ  ന​ട​പ​ടി​യെ അ​പ​ല​പി​ച്ചു. ബം​ഗാ​ള്‍ അ​ക്ര​മം പാ​ര്‍​ല​മെന്‍റി​ലേ​ക്ക്​ കൊ​ണ്ട്​ വ​രാ​നാ​ണ്​ തൃ​ണ​മൂ​ല്‍ à´Žà´‚.​പി ശ്ര​മി​ച്ച​തെ​ന്ന്​ കേ​ന്ദ്ര മ​ന്ത്രി മു​ഖ്​​താ​ര്‍ അ​ബ്ബാ​സ്​ ന​ഖ്​​വി​ കു​റ്റ​പ്പെ​ടു​ത്തി. സ​ഭ പി​രി​ഞ്ഞ ശേ​ഷം ബാ​ഗ്​ എ​ടു​ക്കാ​ന്‍ വ​രു​ക​യാ​യി​രു​ന്നു അ​വ​രെ​ന്ന്​ തൃ​ണ​മൂ​ല്‍ നേ​താ​വ്​ സു​ഖേ​ന്ദു ശേ​ഖ​ര്‍ റോ​യ്​ പ​റ​ഞ്ഞു.

ബി​ല്ല്​ പാ​സാ​ക്കി​യ​തി​നെ കോ​ണ്‍​ഗ്ര​സ്​ എം.​പി മ​നീ​ഷ്​ തി​വാ​രി എ​തി​ര്‍​ത്തു. തൊ​ഴി​ല്‍ നി​യ​മം അ​ട​ക്ക​മു​ള്ള ബി​ല്ലു​ക​ള്‍ പാ​സാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം തു​ട​ങ്ങി​യ​ത്​ പ​രി​ഗ​ണി​ച്ച്‌​ ബ​ദ​ല്‍ ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്​​ക​രി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ ഓ​ഫി​സി​ല്‍ ഇ​ന്ന്​ യോ​ഗം ചേ​രും.

Related News