Loading ...

Home sports

മെസി ഇനി ബാഴ്സയില്‍ തുടരില്ല; കരാര്‍ പുതുക്കുന്നില്ലെന്ന് ക്ലബ്

സൂപ്പര്‍ താരം ലയണല്‍ മെസി ഇനി ബാഴ്സലോണയില്‍ തുടരില്ല. താരവുമായുള്ള കരാര്‍ പുതുക്കില്ലെന്ന് ബാഴ്സലോണ ക്ലബ് അറിയിച്ചു. ഫിനാന്‍ഷ്യല്‍ ഫേയര്‍പ്ലേയുമായി ബന്ധപ്പെട്ട പ്രശ്നമാണ് മെസി ക്ലബ് വിടുന്നതിലേക്കെത്തിച്ചത്.

ഇന്നായിരുന്നു മെസിയും ബാഴ്സലോണയുമായുള്ള കരാര്‍ പുതുക്കേണ്ടിയിരുന്നത്. എന്നാല്‍ കരാര്‍ പുതുക്കുന്നില്ലെന്ന് ബാഴ്സ അറിയിക്കുകയായിരുന്നു. ആയതിനാല്‍, താരത്തിന് മുമ്പോട്ടുള്ള ജീവിതത്തില്‍ എല്ലാ ആശംസകളും നേരുന്നുവെന്നും ബാഴ്സ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പതിനേഴാം വയസിലാണ് മെസി ബാഴ്സലോണ സീനിയര്‍ ടീമിനായി ആദ്യമായി ബൂട്ടണിയുന്നത്. ക്ലബുമായി കരാര്‍ പുതുക്കുന്നുവെന്ന് മെസി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഫുട്ബോള്‍ ആരാധകരെ ഞെട്ടിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ ബാഴ്സ നടത്തിയിരിക്കുന്നത്.







Related News