Loading ...

Home Business

റിപ്പോ നിരക്കുകളില്‍ മാറ്റമില്ല; പുതിയ ധനനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം ജിഡിപി 9.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

തുടര്‍ച്ചയായ ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളില്‍ മാറ്റംവരാതെ യോഗം പിരിയുന്നത്. രാജ്യത്തിന്‍റെ വളര്‍ച്ചയും അതുപോലതെന്ന വിലക്കയറ്റ ഭീഷണിയും ആശങ്ക ഉയര്‍ത്തുന്നതിനിടെയായിരുന്നു ഇത്തവണത്തെ ആര്‍.ബി.ഐയുടെ യോഗം.


Related News