Loading ...

Home Europe

ബൂസ്റ്റര്‍ വാക്‌സിന്‍; ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ഥന തള്ളി ജര്‍മ്മനിയും ഫ്രാന്‍സും

പാരിസ്: കോവിഡ് വൈറസ് വാക്സിന്‍ ബൂസ്റ്റര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ഥന തള്ളി ജര്‍മ്മനിയും ഫ്രാന്‍സും. സെപ്റ്റംബര്‍ മുതല്‍ രണ്ടു രാജ്യത്തും വാക്സിന്‍ ബൂസ്റ്ററുകള്‍ നല്കാന്‍ തുടങ്ങും.ഡെല്‍റ്റ വകഭേദങ്ങളെ നേരിടാന്‍ മൂന്നാം ഡോസ് വാക്സിനുകള്‍ നല്‍കുന്നത് ഗുണകരമാകും എന്നാണ് പഠനങ്ങള്‍. എന്നാല്‍ നിലവില്‍ പല രാജ്യങ്ങളിലും ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പല രാജ്യങ്ങളും വാക്സിന്‍ ബൂസ്റ്ററുകള്‍ നല്‍കിത്തുങ്ങുന്നത് വാക്സിന്‍ ലഭ്യതക്കുറവുണ്ടാക്കുമെന്ന് ഡബ്ല്യൂ.എച്ച്‌.ഒ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ജര്‍മ്മനിയും ഫ്രാന്‍സും ഇത് അംഗീകരിക്കാതെ വാക്സിന്‍ ബൂസ്റ്ററുകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.


Related News