Loading ...

Home USA

ദീര്‍ഘകാല വീസക്കാരുടെ മക്കള്‍ക്കു യുഎസ് പൗരത്വം നല്കുന്നു

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: നി​​​യ​​​മ​​​സാ​​​ധു​​​ത​​​യോ​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ​​​വ​​​രു​​​ടെ മ​​​ക്ക​​​ള്‍​​​ക്ക് പൗ​​​ര​​​ത്വം ല​​​ഭി​​​ക്കാ​​​ന്‍ വ​​​ഴി​​​യൊ​​​രു​​​ങ്ങു​​​ന്നു. പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍ കോ​​​ണ്‍​​​ഗ്ര​​​സി​​​നു സ​​​മ​​​ര്‍​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന കു​​​ടി​​​യേ​​​റ്റ​​​പ​​​രി​​​ഷ്ക​​​ര​​​ണ ബി​​​ല്ലി​​​ല്‍ ഇ​​​തും ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു വൈ​​​റ്റ്ഹൗ​​​സ് വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു.

എ​​​ച്ച്‌ 1ബി ​​​അ​​​ട​​​ക്ക​​​മു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​യി​​​ത​​​ര ദീ​​​ര്‍​​​ഘ​​​കാ​​​ല വീ​​​സ​​​യി​​​ല്‍ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ​​​വ​​​രു​​​ടെ മ​​​ക്ക​​​ള്‍​​​ക്ക് ആ​​​ശ്വാ​​​സം ന​​​ല്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​ത്. ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന ഇ​​​ത്ത​​​രം കു​​​ട്ടി​​​ക​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​ന്ത്യ​​​ന്‍​​​വം​​​ശ​​​ജ​​​രാ​​​ണ്. ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ ആ​​​ശ്രി​​​ത​​​രാ​​​യാ​​​ണ് ഇ​​​വ​​​ര്‍ അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ തു​​​ട​​​രു​​​ന്ന​​​ത്. 21 വ​​​യ​​​സ് പൂ​​​ര്‍​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ ഇ​​​വ​​​ര്‍​​​ക്കു​​​ള്ള നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ ഇ​​​ല്ലാ​​​താ​​​കു​​​ക​​​യും രാ​​​ജ്യം വി​​​ടേ​​​ണ്ടി​​​വ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണു നി​​​ല​​​വി​​​ലു​​​ള്ള​​​ത്.

അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടും​ബ​ത്തോ​ടെ കു​ടി​യേ​റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ല​ളി​ത​മാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണു ബി​ല്ലി​ലു​ള്ള​ത്. ഇ​ത്ത​രം വീ​സ​യ്ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ളി​ത​മാ​ക്കും. വീ​സ കി​ട്ടാ​നു​ള്ള കാ​ല​താ​മ​സം കു​റ​യ്ക്കും. എ​ച്ച്‌ 1ബി ​വീ​സ​ക്കാ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് രാ​ജ്യ​ത്ത് തൊ​ഴി​ലെ​ടു​ക്കാ​നും അ​നു​മ​തി ന​ല്കും.

Related News