Loading ...

Home Kerala

കടകളില്‍ പോകാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രതിപക്ഷം; വിഷയം സഭയില്‍ ഉന്നയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലോക്​ഡൗണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും കടകളില്‍ പോകാന്‍ ആളുകള്‍ക്ക്​ നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷം. പ്രായോഗികമായ നിര്‍ദേശങ്ങളല്ല സര്‍ക്കാര്‍ ഉത്തരവിലുള്ളതെന്ന്​ പ്രതിപക്ഷം വിമര്‍ശിക്കുന്നു. വിഷയം നിയമസഭയില്‍ ഉന്നയിക്കും. ക്രമപ്രശ്​നമായിട്ടായിരിക്കും ഇത്​ സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുക. പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശനായിരിക്കും ക്രമപ്രശ്​നം അവതരിപ്പിക്കുക.

ഒരു ഡോസ്​ വാക്​സിനെടുത്ത്​ 14 ദിവസം പിന്നിട്ടവര്‍, കോവിഡ്​ പോസിറ്റീവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്​ ചെയ്​ത്​ നെഗറ്റീവായവര്‍ എന്നിവര്‍ക്ക്​ മാത്രമാണ്​ വ്യാപാര സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചിരിക്കുന്നത്​. ഇത്​ പ്ര​ായോഗികമായി നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്​ടിക്കുമെന്നാണ്​ ആക്ഷേപം.

നേരത്തെ സംസ്ഥാനത്തെ വ്യാപാരികളും സമാനമായ ആക്ഷേപം ഉന്നയിച്ചിരുന്നു. ക​ഴിഞ്ഞ ദിവസമാണ്​ സംസ്ഥാന സര്‍ക്കാര്‍ പുതിയ കോവിഡ്​ മാനദണ്ഡപ്രകാരമുള്ള നിയന്ത്രണം പ്രഖ്യാപിച്ചത്​. ടി.പി.ആര്‍ അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നത്​ പകരും രോഗികളുടെ എണ്ണമനുസരിച്ചാവും നിയന്ത്രണം.

Related News