Loading ...

Home Gulf

ബഹ്​റൈനിലേക്ക്​ യു.എ.ഇ വഴി വരുന്നതിന്​ ബുക്കിങ്​ തുടങ്ങി

മനാമ: ഇന്ത്യയില്‍നിന്ന്​ യു.എ.ഇ വഴി ബഹ്​റൈനിലേക്ക്​ യാത്ര ചെയ്യുന്നതിന്​ വിവിധ വിമാനക്കമ്ബനികള്‍ ബുക്കിങ്​ തുടങ്ങി. എമിറേറ്റ്​സ്​, എയര്‍ അറേബ്യ, ​ൈഫ്ല ദുബൈ എന്നിവയാണ്​ നിലവില്‍ ബുക്കിങ്​ തുടങ്ങിയിരിക്കുന്നത്​.ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്​ യു​.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക്​ നീക്കിയ സാഹചര്യത്തിലാണ്​ അതുവഴി ബഹ്​റൈനിലേക്ക്​ വരാന്‍ വഴി തെളിഞ്ഞത്​. ഇന്ത്യയില്‍നിന്ന്​ വരുന്നവര്‍ക്ക്​​ നിലവില്‍ ബഹ്​റൈന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിബന്ധനകളും യാത്രക്കാര്‍ പാലിക്കണം. ബഹ്​റൈന്‍ പൗരന്‍മാര്‍ക്കും റസിഡന്‍സ്​ പെര്‍മിറ്റുളള്ളവര്‍ക്കും മാത്രമാണ്​ വരാന്‍ അനുമതിയുള്ളത്​.

Related News