Loading ...

Home National

മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ നിയമഭേദ​ഗതി വരുന്നു

ന്യൂഡല്‍ഹി; മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ നിയമഭേദ​ഗതി വരുന്നു. നിലവില്‍ മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ സംവിധാനങ്ങളില്ല. അതുകൊണ്ട് മരിച്ചവരുടെ കാര്‍ഡുകള്‍ ദുരുപയോ​ഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നത്. മരണ രജിസ്ട്രേഷനില്‍ ആധാര്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ലോക്സഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍, ഒരാള്‍ മരിച്ച ശേഷം ബന്ധുക്കള്‍ക്ക് ആ വിവരം ആധാര്‍ അതോറിറ്റിയെ അറിയിക്കാന്‍ സംവിധാനമില്ല. 1969ലെ ജനന- മരണ രജിസ്ട്രേഷന്‍ നിയമത്തിലാണ് ഭേദ​ഗതിക്കു ശ്രമിക്കുന്നത്. ഇതിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ആധാര്‍ അതോറിറ്റിയോട് നിര്‍ദേശങ്ങള്‍ തേടിയെന്ന് അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഷര്‍ അറിയിച്ചു. ഭേദ​ഗതിക്കു ശേഷം മരണ രജിസ്ട്രേഷനില്‍ ആധാര്‍ നമ്ബറും ഉള്‍പ്പെടുത്തും. രജിസ്ട്രാര്‍ ഈ വിവരം ആധാര്‍ അതോറിറ്റിക്കു കൈമാറുകയും കാര്‍ഡ് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Related News