Loading ...

Home USA

അമേരിക്കയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് 11 മരണം

ടെക്സാസ്: തെക്കന്‍ ടെക്സാസില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് 11 പേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പ്രാദേശിക സമയം വൈകീട്ട് നാലിന് അമേരിക്ക-മെക്സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് സംഭവം.ബ്രൂക്ക് കൗണ്ടിയിലെ ഫല്‍ഫൂരിയാസ് പട്ടണത്തിന് തെക്കായിരുന്നു അപകടം. അപകടസമയത്ത് വാഹനത്തില്‍ 30 കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്.ഹൈവേ 281ലൂടെ അമിത വേഗതയില്‍ വരുകയായിരുന്ന വാന്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ടെക്സാസ് സുരക്ഷാ വകുപ്പ് അറിയിച്ചു.

Related News