Loading ...

Home National

മൗറീഷ്യന്‍ ഐലന്റില്‍ ഇന്ത്യ രഹസ്യ സൈനിക കേന്ദ്രം നിര്‍മിക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട്

ദോഹ: മൗറീഷ്യയില്‍ ഉള്‍പ്രദേശ ദ്വീപായ അഗലഗയില്‍ ഇന്ത്യ രഹസ്യമായി നാവികസേനയുടെ കേന്ദ്രം സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്ത് പ്രമുഖ അന്താരാഷ്ട്ര ചാനലായ അല്‍ജസീറ. ഇന്ത്യന്‍ നാവികസേനയുടെ കടല്‍ പട്രോള്‍ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള കേന്ദ്രമാണ് സ്ഥാപിക്കുന്നതെന്നാണ് സൈനിക വിദഗ്ധരെ ഉദ്ധരിച്ച്‌ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ല്‍ ഇതുസംബന്ധിച്ച്‌ കിംവദന്തികള്‍ ഉണ്ടായിരുന്നുവെങ്കിലും മൗറീഷ്യയും ഇന്ത്യയും ഇക്കാര്യം നിഷേധിച്ചിരുന്നു. മൗറീഷ്യയിലെ പ്രധാന ഐലന്റില്‍ നിന്ന് 1100 കിലോമീറ്റര്‍ അകലത്തിലുള്ള അഗലഗയില്‍ വലിയ ജെട്ടിയും റണ്‍വേയും സ്ഥാപിച്ചത് സാറ്റലൈറ്റ് ചിത്രം ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ട് അല്‍ജസീറ ചൂണ്ടിക്കാട്ടുന്നു. മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റണ്‍വേ. നിര്‍മാണ ജോലികള്‍ക്കായി 300 ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

തെക്ക്പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹസമുദ്രത്തിലും മൊസാംബിക് ചാനലിലും നാവിക, വ്യോമ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ സ്ഥാപിക്കുന്ന ഇന്റലിജന്‍സ് സൗകര്യമാണിതെന്ന് ഒബ്‌സര്‍വര്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഭിഷേക് മിശ്ര പറഞ്ഞു. ഇന്ത്യയുടെ പി-8ഐ എയര്‍ക്രാഫ്റ്റിന് ഇറങ്ങാന്‍ തക്ക റണ്‍വേയാണിതെന്നും ഇവിടേക്കായി ഈ വിമാനം എത്തുമെന്നും താനുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ചപ്പോള്‍ വിവരം ലഭിച്ചുവെന്നും അഭിഷേക് മിശ്ര പറയുന്നു.ഇപ്പോഴുള്ള എയര്‍സ്ട്രിപ്പ് 800 മീറ്റര്‍ മാത്രമാണ് നീളമുള്ളത്. നിര്‍മാണത്തിലിരിക്കുന്ന എയര്‍സ്ട്രിപ്പ് വലിയ വിമാനങ്ങള്‍ക്ക് കൂടി ഇറങ്ങാന്‍ പാകത്തിലുള്ളതാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.



Related News