Loading ...

Home National

കര്‍ണാടകയില്‍ 29 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു ഉപമുഖ്യമന്ത്രിമാരില്ല, യെദിയൂരപ്പയുടെ മകനെ ഒഴിവാക്കി

ബംഗലൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരില്‍ മന്ത്രിസഭാ വികസനം ആരംഭിച്ചു. 29 കാബിനറ്റ് മന്ത്രിമാരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്. ഗോവിന്ദ് കര്‍ജോയ്, കെ.എസ് ഈശ്വരപ്പ, ആര്‍.അശോക്, ശ്രീരാമലു എന്നിവരടക്കമുള്ളവര്‍ ഇതിനകം സത്യപ്രതിജ്ഞ ചെയ്തു.

ജാതി സമത്വങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ്. പട്ടിക ജാതി, ഒബിസി, വൊക്കലിംഗ, പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഉപമുഖ്യമന്ത്രിമാര്‍ മന്ത്രിസഭയിലുണ്ടാവില്ല. മുഖ്യമന്ത്രി അംഗമായ ലിങ്കായത്ത് സമുദായത്തില്‍ നിന്നും വൊക്കലിംഗ സമുദായത്തില്‍ നിന്നും ഒ.ബി.സി വിഭാഗത്തില്‍ നിന്നും ഏഴ് വീതം മന്ത്രിമാരുണ്ടാകും. ഒരു വനിത, മൂന്ന് പട്ടിക ജാതിക്കാര്‍, ഒരു പട്ടിക വര്‍ഗം, മറ്റുള്ളവര്‍ രണ്ട് എന്നിങ്ങനെയാണ് മന്ത്രിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്.

മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മകന്‍ മന്ത്രിസഭയിലെത്തുമെന്ന ആദ്യം സൂചനയുണ്ടായിരുന്നുവെങ്കിലും അവസാനഘട്ടത്തില്‍ വിജയേന്ദ്രയെ ഒഴിവാക്കി. രാവിലെ 11നാണ് ആദ്യം സത്യപ്രതിജ്ഞ നിശ്ചയിച്ചതെങ്കിലും പിന്നീട് ഉച്ചകഴിഞ്ഞ് 2 മണിയിലേക്ക് മാറ്റി.

ഗോവിന്ദ കരാജോള്‍, കെ.എസ് ഈശ്വരപ്പ, ആര്‍.അശോക്, ഡോ.അശ്വന്ത് നാരായണ, ബി.രശീരാമലു, വി.സൊമണ, ജെ.സി മധുസ്വാമി, സി.പി പട്ടീല്‍, പ്രഭു ചവാന്‍, ആനന്ദ് സിംഗ്, കെ.ഗോപാലയ്യ, ബ്യാരതി ബസവരാജ്, എസ്.ടി സോമശേഖര, ബി.സി പട്ടീല്‍, കെ.സുധാകര്‍, കെ.സി നാരായണ ഗൗഡ, ശിവരാമ ഹെബ്ബാര്‍, ഉമേഷ് കട്ടി, എസ്.അങ്കാര, മുരുഗേഷ് നിരാനി, എംടിബി നാഗാരാജ, കോട്ട ശ്രീനിവാസ പൂജാരി, ശശികല ജോളി, വി.സുനില്‍കുമാര്‍, ഹാലപ്പ ആചാര്‍, അരാഗ ഗ്യാനേന്ദ്ര, ശങ്കര്‍ പട്ടീല്‍ മുനനകോപ്പ, ബി.സി നാഗേഷ്, മുനിരത്‌ന എന്നിവരാണ് ബസവരാജ മന്ത്രിസഭയിലെ അംഗങ്ങള്‍.

Related News