Loading ...

Home International

ഇറാന്റെ എട്ടാമത്തെ പ്രസിഡന്‍റായി ഇബ്രാഹീം റഈസി അധികാരമേറ്റു

ഇറാന്റെ എട്ടാമത്തെ പ്രസിഡന്‍റായി ഇബ്രാഹീം റഈസി അധികാരമേറ്റു. റഈസിക്ക്​ ഇറാന്‍ പരമോന്നത നേതാവ്​ ആയത്തുല്ല ഖാംനഈ സത്യപ്രതിജ്​ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ഉന്നത ഉദ്യോഗസ്​ഥരും സൈനിക കമാന്‍ഡര്‍മാരും പ​ങ്കെടുത്തു.ഒമാന്‍ തീരത്തിനടുത്ത്​ എണ്ണ ടാങ്കര്‍ ആക്രമണത്തില്‍ ഇസ്രായേല്‍, ബ്രിട്ടന്‍, യു.എസ്​ രാജ്യങ്ങള്‍ ഇറാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ്​ റഈസിയുടെ സ്​ഥാനാരോഹണം. പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനയിയുടെ വിശ്വസ്തനാണ് റഈസി. വര്‍ഷങ്ങളായി സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച റഈസി 2019-ലാണ് നീതിന്യായ വകുപ്പ് മേധാവിയായി നിയമിതനായത്. 1980-കളില്‍ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിന്റെയും 2009-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അടിച്ചമര്‍ത്തിയതിന്റയും സൂത്രധാരനായിരുന്നു റഈസി.

Related News