Loading ...

Home International

ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ അകിരാ മിയാവാക്കി അന്തരിച്ചു

ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ അകിരാ മിയാവാക്കി അന്തരിച്ചു. ജൂലൈ 16ന് മരിച്ച ഇദ്ദേഹത്തിന്‍റെ മൃതദേഹം 23ന് സംസ്കരിച്ചതായി കുടുംബം അറിയിച്ചു.മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി കിടപ്പിലായിരുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും മിയാവാക്കി കാടുകള്‍ എന്ന പേരില്‍ ചെറുവനങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. 150 മുതല്‍ 200 വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയില്‍ പരമാവധി 30 വര്‍ഷം കൊണ്ട് സൃഷ്ടിച്ചെടുക്കാം എന്ന മിയാവാക്കിയുടെ ആശയം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥി പ്രവര്‍ത്തനത്തിനുള്ള ബ്ലൂ പ്ലാനറ്റ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1993 മുതല്‍ യോകോഹാമ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ എമെറിറ്റസും ജാപ്പനീസ് സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ് ഇന്‍ ഇക്കോളജി ഡയറക്ടറുമായിരുന്നു.

Related News