Loading ...

Home National

യാത്രാ നിയന്ത്രണം കടുപ്പിച്ച്‌ കര്‍ണാടക; ബാരിക്കേഡ് തീര്‍ത്ത് റോഡുകള്‍ അടച്ചു

കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയിലെ പല റോഡുകളും ദക്ഷിണ കന്നഡ പൊലീസ് ബാരിക്കേഡ് വെച്ച്‌ അടച്ചു. ഇന്നലെ വൈകീട്ട് മണ്ണിട്ട് റോഡുകള്‍ അടച്ചെങ്കിലും രാത്രിയോടെ മണ്ണ് നീക്കിയിരുന്നു. ഔദ്യോഗിക അതിര്‍ത്തികള്‍ക്ക് പുറമെ 12 റോഡുകള്‍ വഴി മാത്രമാണ് കാസര്‍കോട്ടേയ്ക്കും തിരിച്ചും പ്രവേശനം അനുവദിക്കൂ എന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം, തലപ്പാടി ചെക്പോസ്റ്റ് വഴി കര്‍ണാടകയിലേക്ക് പോകാന്‍ രോഗികള്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. രണ്ട് ഡ‍ോസ് വാക്സിന്‍ എടുത്തവരാണെങ്കിലും കോവിഡില്ലെന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം കരുതണം. ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെത്തിയവരെ തലപ്പാടി അതിര്‍ത്തിയില്‍ നിന്ന് മടക്കി അയക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി കര്‍ണാടകയിലേക്ക് പോകേണ്ട നിരവധി പേരുടെ യാത്രയാണ് ഇതോടെ മുടങ്ങിയത്. ഇതിനു പിന്നാലെ കേരള അതിര്‍ത്തിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും നടന്നു. തലപ്പാടി അതിര്‍ത്തിയില്‍ കാസര്‍കോട് ജില്ലാ ഭരണകൂടം ആര്‍.ടി.പി.സി. ആര്‍ പരിശോധന കേന്ദ്രം തുറന്നിരുന്നു. നിരവധി പേരാണ് ഇവിടെ കോവിഡ് പരിശോധനക്കായെത്തിയത്.

Related News