Loading ...

Home International

അമേരിക്കന്‍ നാവിക സേനയ്‌ക്ക് പിന്നാലെ തെക്കന്‍ ചൈന കടലിൽ നാവിക സേനയെ വിന്യസിച്ച്‌ ജര്‍മ്മനിയും

ബര്‍ലിന്‍: അമേരിക്കന്‍ നാവിക സേനയ്‌ക്ക് പിന്നാലെ തെക്കന്‍ ചൈനാ കടലിലേക്ക് നാവിക സേനയെ വിന്യസിച്ച്‌ ജര്‍മ്മനിയും. ചൈനയ്‌ക്കെതിരെ അമേരിക്കന്‍ നാവിക സേന പസഫിക്കില്‍ മുന്നോട്ട് നീങ്ങിയതിന് പിന്നാലെയാണ് ജര്‍മ്മനി നാവികവ്യൂഹത്തെ അണിനിരത്തുന്നത്. മേഖല പിടിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെയാണ് ജര്‍മ്മനി യുദ്ധക്കപ്പലയച്ചത്. രണ്ടു ദശകത്തിന് ശേഷമാണ് ജര്‍മ്മനി പസഫിക്കിലെ ചൈനയുടെ മേഖലയിലേക്ക് കപ്പലയക്കുന്നത്. തങ്ങളുടെ വ്യാപാര കപ്പലുകളെ തടയാന്‍ ചൈനയ്‌ക്ക് യാതൊരു അവകാശവു മില്ലെന്നും ജര്‍മ്മനി വ്യക്തമാക്കി. താല്‍ക്കാലിക സൈനിക താവളങ്ങളുണ്ടാക്കിയാണ് ചൈന മേഖലയില്‍ നിരീക്ഷണം ശക്തമാക്കുന്നത്. പസഫിക്കിലെ സെന്‍കാകൂ ദ്വീപ് പിടിച്ചുകൊണ്ട് ജപ്പാന്റെ മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം രണ്ടു വര്‍ഷത്തിലേറെയായി മേഖലയിലെ സംഘര്‍ഷ സാദ്ധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തെക്കന്‍ ചൈന മേഖലയില്‍ തായ്‌വാനെതിരെയും ചൈനയുടെ ഭീഷണി ശക്തമാണ്.

Related News